Image

ബാബ രാംദേവിന്റെ പതഞ്‌ജലി ച്യവനപ്രാശ പരസ്യത്തിന്‌ ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്‌

Published on 08 September, 2017
ബാബ രാംദേവിന്റെ പതഞ്‌ജലി ച്യവനപ്രാശ പരസ്യത്തിന്‌ ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്‌

ബാബ രാംദേവിന്റെ പതഞ്‌ജലി ആയുര്‍വേദ ലിമിറ്റഡിന്റെ ച്യവനപ്രാശത്തിന്റെ പരസ്യത്തിന്‌ ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. പരസ്യം തങ്ങളുടെ ഉല്‍പ്പന്നത്തെ അപമാനിക്കുന്നുവെന്ന ഡാബറിന്റെ പരാതിയിലാണ്‌ നടപടി. ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ ഗിത മിത്തല്‍, ജസ്റ്റിസ്‌ സി ഹരിശങ്കര്‍ എന്നിവരുടെ ബഞ്ചാണ്‌ പരസ്യം സംപ്രേഷണം ചെയ്യുന്നത്‌ നിര്‍ത്തിവയ്‌ക്കാന്‍ ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്‌.

പതഞ്‌ജലിയുടെ ഫേസ്‌ബുക്ക്‌ യൂടൂബ്‌ പേജുകളിലാണ്‌ പരസ്യം അപ്പ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. വൈകാതെ ഈ പരസ്യം ടെലിവിഷനിലും വരാനിരിക്കെയാണ്‌ ഡാബര്‍ ഇടക്കാല വിലക്ക്‌ നേടിയത്‌. പരാതിയില്‍ അടുത്ത വാദം കേള്‍ക്കുന്ന സെപ്‌തംബര്‍ 26 വരെ ഒരുവിധത്തിലും പരസ്യം സംപ്രേഷണം ചെയ്യരുതെന്നാണ്‌ ഉത്തരവ്‌. 

വിഷയത്തില്‍ ഇടക്കാല ഇടപെടല്‍ വേണമെന്ന്‌ പ്രാഥമികമായി തങ്ങള്‍ക്ക്‌ മനസിലായതായി കോടതി വ്യക്തമാക്കി. വിഷയത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ പതഞ്‌ജലിയോട്‌ ആവശ്യപ്പെട്ടിട്ടുമുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ മരുന്ന്‌ ഉല്‍പ്പാദകരാണ്‌ ഡാബര്‍. പരസ്യത്തിന്‌ മാനനഷ്ടമായി 2.01 കോടി രൂപ നല്‍കണമെന്നും ഇവരുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഈമാസം ഒന്നിന്‌ പതഞ്‌ജലിയുടെ പരസ്യം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിംഗിള്‍ ബഞ്ചിന്‌ നല്‍കിയ ഹര്‍ജി നിരസിക്കപ്പെട്ടതോടെയാണ്‌ ഡാബര്‍ വീണ്ടും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക