Image

ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത്‌ നിന്ന്‌ ബീഫ്‌ കഴിച്ചിട്ട്‌ വന്നാല്‍ മതിയെന്ന്‌ മന്ത്രി കണ്ണന്താനം

Published on 08 September, 2017
 ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത്‌ നിന്ന്‌  ബീഫ്‌ കഴിച്ചിട്ട്‌   വന്നാല്‍ മതിയെന്ന്‌ മന്ത്രി കണ്ണന്താനം
 
ഇന്ത്യയിലേക്ക്‌ എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത്‌ നിന്ന്‌ തന്നെ ബീഫ്‌ കഴിച്ചിട്ട്‌ വരുന്നതായിരുക്കും ഉചിതമെന്ന്‌ നിയുക്ത ടൂറിസം മന്ത്രി കണ്ണന്താനം. എന്തു കഴിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ ജനങ്ങളാണെന്ന്‌ പറഞ്ഞതിന്‌ ദിവസങ്ങള്‍ക്കുള്ളിലാണ്‌ കണ്ണന്താനത്തിന്റെ മലക്കം മറിച്ചില്‍. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന്‌ ബിജെപി ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതല ഏറ്റെടുത്തതിന്‌ ശേഷം നടന്ന പൊതു ചടങ്ങില്‍ ബീഫ്‌ നിരോധനം ടൂറിസത്തെ ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു കണ്ണന്താനം. ടൂറിസ്റ്റുകള്‍ക്ക്‌ സ്വന്തം രാജ്യത്ത്‌ നിന്നും ബീഫ്‌ കഴിക്കാം. എന്നിട്ട്‌ ഇവിടേക്ക്‌ വരാം എന്നായിരുന്ന കണ്ണന്താനത്തിന്‍റെ മറുപടി. 

ബീഫിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ഭക്ഷ്യവകുപ്പ്‌ മന്ത്രിയല്ല, ടൂറിസം മന്ത്രിയാണ്‌ എന്ന്‌ പറഞ്ഞ്‌ കൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ തിരുത്തല്‍

Join WhatsApp News
സഞ്ചാരി 2017-09-08 06:48:36
ഇന്ത്യ മാറ്റത്തിന്റെ മുഴക്കം' എഴുതിയ ഇയാൾ ഇനി അതിന്റെ പേരുമാറ്റി 'ഇന്ത്യ നാറ്റത്തിന്റെ തുടക്കം' എന്നുള്ള പുസ്തകം എഴുതാൻ സമയമായി .  എന്നോണോ ഇനി കോഴിയെ ദൈവമായി ഇന്ത്യ പ്രഖ്യാപിക്കാൻ പോകുന്നത് ?  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക