Image

മുംബൈ സ്‌ഫോടനക്കേസ്‌; 2 പ്രതികള്‍ക്ക്‌ വധശിക്ഷ

Published on 08 September, 2017
മുംബൈ സ്‌ഫോടനക്കേസ്‌; 2 പ്രതികള്‍ക്ക്‌ വധശിക്ഷ
ന്യൂഡല്‍ഹി : 257 പേരുടെ ജീവന്‍അപഹരിച്ച 1993ലെ മുംബൈ സ്‌ഫോടനപരമ്പര കേസില്‍ രണ്ടു പ്രതികള്‍ക്ക്‌ വധശിക്ഷ. താഹിര്‍ മെര്‍ച്ചന്റ്‌, ഫിറോസ്‌ഖാന്‍ എന്നിവര്‍ക്കാണ്‌ മുംബൈയിലെ പ്രത്യേക ടാഡ കോടതി ജഡ്‌ജി ജി എന്‍ സനാപ്‌ വധശിക്ഷ വിധിച്ചത്‌.

 അതേസമയം, കുപ്രസിദ്ധ കുറ്റവാളി ദാവൂദ്‌ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ പ്രധാനി അബുസലീമിനും കരീമുള്ളാഖാനും ജീവപര്യന്തം തടവ്‌ വിധിച്ചു.

2005ല്‍ പോര്‍ച്ചുഗലില്‍നിന്ന്‌ ഇന്ത്യയിലേക്ക്‌ നാടുകടത്തപ്പെട്ട അബുസലീമിന്‌ പരമാവധി ശിക്ഷ നല്‍കാന്‍ നിയമതടസ്സമുള്ളതിനാലാണ്‌ ശിക്ഷ ജീവപര്യന്തത്തില്‍ ഒതുങ്ങിയത്‌. 

കേസിലെ മറ്റൊരു പ്രതി റിയാസ്സിദ്ദിഖിക്ക്‌ ഗൂഢാലോചനയില്‍ പങ്കില്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 10 വര്‍ഷം തടവ്‌ ലഭിച്ചു. മറ്റൊരു പ്രതി മുസ്‌തഫദോസ ജൂണ്‍ 28ന്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചിരുന്നു. 

പ്രതിപ്പട്ടികയിലുള്ള അബ്ദുള്‍ ഖയൂം കരീംഷെയ്‌ക്കിനെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക