Image

നാദിര്‍ഷയ്‌ക്ക്‌ പങ്കുണ്ടോ എന്ന്‌ വിഐപി പറയട്ടെ: പള്‍സര്‍ സുനി

Published on 08 September, 2017
നാദിര്‍ഷയ്‌ക്ക്‌ പങ്കുണ്ടോ എന്ന്‌ വിഐപി പറയട്ടെ:  പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ സംവിധായകനും നടനുമായ നാദിര്‍ഷയ്‌ക്ക്‌ പങ്കുണ്ടോ എന്ന കാര്യം കേസില്‍ അറസ്റ്റിലായിരിക്കുന്ന വിഐപി പറയട്ടെ എന്ന്‌ പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സിജഐം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

നാദിര്‍ഷയുടെ പങ്കിനെക്കുറിച്ച്‌ വിഐപി പറയാന്‍ തയാറാകുന്നില്ലെങ്കില്‍ കേസിന്‍റെ വിസ്‌താര വേളയില്‍ താന്‍ പറയാമെന്നാണ്‌ സുനി മാധ്യമങ്ങളോട്‌ പറഞ്ഞത്‌. കോടതി അനുമതി വാങ്ങി വിയ്യൂരിലേക്ക്‌ മാറിയ സുനി വീണ്ടും ജയില്‍ മാറണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക