Image

ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നു

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2017
ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നു
ബ്രാംപ്ടന്‍: കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു. ജീവകാരുണ്യപ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര ആക്കി മാറ്റി മാതൃക കാട്ടിയ സമാജം അതിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നു. പത്താം വാര്‍ഷികം ആഘോഷിക്കുന്ന സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്കാന്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരയാണ്
രംഗത്തുള്ളത്.

സമാജത്തിന്റെ പ്രസിഡന്റായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ കുര്യന്‍ പ്രക്കാനം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു സെക്രട്ടറിയായി കാനഡയിലെ പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലതാ മേനോന്‍ ട്രഷറര്‍ ആയി പ്രമുഖ സാമൂഹിക പ്രവര്‍ത്തകനനുമായ ജോജി ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായി സാം പുതുക്കേരില്‍, ലാല്‍ജി ജോണ്‍ എന്നിവരും ,ജോയിന്റ് സെക്രട്ടറിമാരായി ബിനു ജോഷ്വാ, ജോസ് പൂക്കുലക്കാട്ട് എന്നിവരും ജോയിന്റ് ട്രഷറര്‍ ആയി ഷൈനി സെബാസ്റ്റ്യനും തിരഞ്ഞെടുക്കപ്പെട്ടു.

കമ്മറ്റി അംഗങ്ങള്‍ ആയി ജോസഫ് പുന്നശ്ശേരി,ഗോപകുമാര്‍ നായര്‍, മത്തായി മാത്തുള്ള,ജോസ് വര്‍ഗീസ്, സെന്‍ മാത്യു ,ജിജി ജോണ്‍, ബിജു മാത്യു,ശിവകുമാര്‍ സേതുമാധവന്‍,ജയപാല്‍ കൂട്ടത്തില്‍,ഷിബു ചെറിയാന്‍,പ്രേം ഗോപാലകൃഷ്ണന്‍,ജിനു മഠത്തില്‍, മാനസന്‍ മടപുരക്കല്‍,കെ കെ ഉണ്ണികൃഷ്ണന്‍,ശ്രീരാജ് മഞ്ചേരി രവീന്ദ്രന്‍,എം വി ശ്രീകുമാര്‍ തുടഞ്ഞിയവരും തിരഞ്ഞെടുക്കപ്പെട്ടു.

സമാജം ബോര്‍ഡ് ഓഫ് ട്രസ്റ്റി ഉണ്ണി ഒപ്പത്തിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. ഉണ്ണി ഒപ്പത്ത് സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനത്തെ പൊന്നാട അണിയിച്ചു ചുമതല കൈമാറി. കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എല്ലാ ആശംസകളും അദ്ദേഹം പുതിയ ഭരണ സമതിക്ക് നേര്‍ന്നു .

സമാജം തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന ചുമതല സമൂഹ നന്മയ്ക്ക് ഉതകുന്ന രീതിയില്‍ നിര്‍വഹിക്കുവാന്‍ തന്‍റെ ഭരണ സമതി ശ്രമിക്കുമെന്ന് സമാജം പ്രസിഡണ്ട് ആയി വീണ്ടും ചുമതല ഏറ്റെടുത്തുകൊണ്ട് കുര്യന്‍ പ്രക്കാനം പറഞ്ഞു. പ്രവര്‍ത്തന സന്നദ്ധത ഉള്ളവരുടെ ഒരു കൂട്ടായ്മ്മ ആണ് പുതിയ കമ്മറ്റി എന്നു അദ്ദേഹം പറഞ്ഞു. എല്ലാ കമ്മറ്റി അംഗങ്ങളും അവരുടെ കഴിവിനൊത്തവണ്ണം സമാജത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് പുതിയ സെക്രട്ടറി ലത മേനോന്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ നന്മയുടെ ഭാഗത്തേക്ക് സമാജം ഇനിയും വഴി തുറന്നു മാതൃകആകാന്‍ ശ്രമിക്കണമെന്ന് ട്രഷറര്‍ ജോജി ജോര്‍ജും പറഞ്ഞു.

ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തന മാതൃക ആണ് തന്നെ സമജത്തിലേക്ക് ആകര്‍ഷിച്ചത് എന്നു സമാജം വൈസ് പ്രസിഡണ്ട് സാം പുതുക്കേരില്‍ പറഞ്ഞു , ചുരുഞ്ഞിയ കാലം കൊണ്ട് കാനഡയിലെ ജനമനസില്‍ സ്ഥാനം പിടിച്ച സമാജത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം ഉണ്ട് എന്നു ജോയിന്റ് സെക്രട്ടറി ബിനു ജോഷ്വാ പറഞ്ഞു വേണ്ടും സമാജത്തിന്റെ കമ്മറ്റിയില്‍ ഒരു ഭാരവാഹി ആയി പ്രവര്‍ത്തിക്കാന്‍ സധിച്ചത് ഭാഗ്യമായി കരുതുന്നു എന്നു ജോസ് പൂക്കുലക്കാട്ട് പറഞ്ഞു സമജാതിന്റെ നാളിതുവരെയുല്‍ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതായി ഷൈനി സെബാസ്റ്റ്യന്‍ പറഞ്ഞു.

എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും പുതിയ ഭാരവാഹികള്‍ ഓണാശംസകള്‍ നേര്‍ന്നു.

https://www.facebook.com/bramptonsamajam
ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നുബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നുബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക