ഡിടിപിസിയുടെ ഓണാഘോഷ പരിപാടിക്കിടെ തനിക്കെതിരെ വേദിയില്‍ നിന്നും അസഭ്യമുണ്ടായെന്നും അപ്പോള്‍ അതേ വേദിയില്‍ വെച്ച് തന്നെ പ്രതികരിച്ചുവെന്നും ഗായിക സിത്താര കൃഷണകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
സിതാരയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
” ഇന്നിതാ തൃശ്ശൂര്‍ റുേര സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ ഞാനും എന്റെ കൂട്ടുകാരും അവിടെ പാടി , പൂര്‍ണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകള്‍ , കരുതലോടെ പെരുമാറിയ സംഘാടകര്‍ എല്ലാവര്ക്കും ഒരു കുന്ന് സ്നേഹം മാത്രം പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യന് മുന്‍ വരികളില്‍ ഒന്നില്‍ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങള്‍ സ്ത്രീകളെ കുട്ടിക്കാലം മുതല്‍ ശീലിപ്പിക്കുന്നതാണത് പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ എനിക്കപ്പോള്‍ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ജനപ്രതിനിധികള്‍ , ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഇരിക്കെയാണ് സധൈര്യം ഒരാള്‍ ഇങ്ങനെ പെരുമാറുന്നത്
ആ മനുഷ്യന് കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് ‘എടീ പോടീ ‘ വിളിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് ഞാന്‍ പറഞ്ഞ വാക്കുകളില്‍ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാര്‍ അടുത്ത് വന്നു. ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം !! കുട്ട്യോളെ ഈ നാടെന്നല്ല ലോകം മുഴുവന്‍ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്നേഹം മാത്രം !
ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തൊട് മാത്രമാണ് എന്റെ കലഹം ! ഇത്തരം ആളുകള്‍ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവില്‍ ആളുകള്‍ ഉപദേശവും തരുന്നു ” സ്റ്റേജില്‍ നില്‍ക്കുമ്ബോള്‍ ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ !!” സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള ഹശരലിരല അല്ല മദ്യപാനം !
പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കൈമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു! “