Image

ശില്പാഷെട്ടിയുടെ ഫോട്ടോയെടുത്തു ; മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം

Published on 08 September, 2017
ശില്പാഷെട്ടിയുടെ ഫോട്ടോയെടുത്തു ; മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം

ശില്പാഷെട്ടിയുടെ ഫോട്ടോയെടുത്തതിന് മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം .കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ബാന്ധ്രയ്ക്കടുത്തുള്ള ഹോട്ടലിനു മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഭര്‍ത്താവും ബിസിനെസ്സുകാരനുമായ രാജ് കുന്ദ്രയോടൊപ്പം ഹോട്ടലില്‍ എത്തിയതായിരുന്നു ശില്പ.ഭക്ഷണത്തിനു ശേഷം പുറത്തേക്കിറങ്ങിയ നടിയുടെ ഫോട്ടോയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിന്നിരുന്നു.ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം നടി കാറില്‍ മടങ്ങുകയും ചെയ്തു. ഹോട്ടലിലേക്കുള്ള വഴിയില്‍ നിന്നത് ചോദ്യംചെയ്ത ബൗണ്‍സര്‍മാര്‍ ആദ്യം മാധ്യമപ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിലേര്‍പെട്ടു. അതിനുശേഷം അവരെ തല്ലുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകരെ ഇവര്‍ തല്ലുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.തുടര്‍ന്ന് രണ്ട് ബൗണ്‍സര്‍മാരെയും അറസ്‌റ് ചെയ്തു. സാരമായി പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹോട്ടല്‍ അധികൃതര്‍ മാപ്പുപറഞ്ഞു.ബൗണ്‍സര്‍മാരെ പുറത്തുനിന്നുള്ള ഏജന്‍സിവഴി നിയമിച്ചതാണെന്നും ഇവരെ ജോലിയില്‍നിന്ന് പുറത്താക്കിയതായും ഹോട്ടല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ശില്‍പ ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക