Image

ക്വീനാവാന്‍ മഞ്ജിമാ മോഹന്‍

Published on 08 September, 2017
ക്വീനാവാന്‍ മഞ്ജിമാ മോഹന്‍

2014ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന സിനിമയുടെ മലയാളം റീമേയ്ക്കില്‍ നായികയാകുന്നത് ഒരു വടക്കന്‍ സെല്‍ഫി നായിക മഞ്ജിമാ മോഹനാണ്. നേരത്തെ അമലാ പോളായിരിക്കും നായികയാവുകയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മഞ്ജിമയെ തിരഞ്ഞെടുക്കുകയായിരുന്നു. തമിഴ് തെലുങ്ക് ഭാഷകളിലായി കുറെ സിനിമകളുടെ തിരക്കിലാണ് ഇപ്പോള്‍ മഞ്ജിമ. ഉദയനിഥി സ്റ്റാലിന്‍ നായകനായ ഇപ്പടി വെല്ലുമാണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ക്വീന്‍ ചിത്രീകരണത്തിനൊരുങ്ങുന്നുണ്ട്. മലയാളത്തില്‍ നീലകാന്തയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കങ്കണ റോണത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണ് ക്വീന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക