Image

വിമാനയാത്രക്കിടെ മോശമായി പെരുമാറുന്നവര്‍ക്ക് വിലക്ക്

Published on 08 September, 2017
വിമാനയാത്രക്കിടെ മോശമായി പെരുമാറുന്നവര്‍ക്ക്  വിലക്ക്
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ മോശമായി പെരുമാറുന്നവര്‍ക്ക് ചുരുങ്ങിയ കാലത്തെ യാത്രാ വിലക്കു മുതല്‍ ആജീവനാന്ത വിലക്കുവരെ നീളുന്ന ശിക്ഷ. വിദേശ വിമാനങ്ങളിലും ഇത്തരക്കാര്‍ക്ക് പ്രവേശനം നിഷേധിക്കും. ചട്ടങ്ങള്‍ നിലവില്‍ വന്നു. 

ആംഗ്യം കൊണ്ടുള്ള പെരുമാറ്റവും, മോശം പദാവലികളും തെറികളും വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റം ചട്ടത്തില്‍ ഉള്‍പ്പെടും. മൂന്നു മാസം വരെ വിലക്കാണ് ഈ കുറ്റങ്ങള്‍ക്ക് ലഭിക്കുക.

പിടിച്ച് തള്ളുക, തൊഴിക്കുക, ഇടിക്കുക, ശരീരത്തില്‍ മോശം രീതിയില്‍ സ്പര്‍ശിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശാരീരികമായ കയ്യേറ്റത്തില്‍ ഉള്‍പ്പെടും. ആറു മാസം വരെ വിലക്കേര്‍പ്പെടുത്തും.

കൈയേറ്റം ചെയ്യുക, വിമാന ഉപകരണങ്ങള്‍ക്കും മറ്റും കേടുപാടു വരുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് രണ്ടു വര്‍ഷമോ ആജീവനാന്ത വിലക്കോ ഏര്‍പ്പെടുത്തുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക