Image

ബലിതര്‍പ്പണം ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണസമ്മാനം

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 08 September, 2017
ബലിതര്‍പ്പണം ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണസമ്മാനം
ഡിട്രോയിറ്റ്: "ശിവാത്മാനം ശിവോത്തമം ശിവ മാര്‍ഗ്ഗ പ്രണേധാരം പ്രണതോസ്മിന്‍ സദാശിവം..." ശിവ സ്‌തോത്രങ്ങളുടെ നടുവില്‍, നെഞ്ചുരുകി ഉറ്റവര്‍ക്കും പിതൃക്കള്‍ക്കും ബലിയിടുമ്പോള്‍, നമ്മുടെ സംസ്ക്കാരത്തില്‍ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പാരമ്പര്യതയുടെയും നേര്‍ക്കാഴ്ച്ചകളാണ് നമ്മുക്ക് കാണാന്‍ കഴിയുന്നത്. ജനശ്രദ്ധ നേടിയ ഡിസംബര്‍ 24 ക്രിസ്തുമസ് തലേന്ന്, മേരിയമ്മയുടെ ക്രിസ്തുമസ് സമ്മാനം, മാതൃ ദേവോ ഭവ, നിഴലാട്ടം എന്നീ നാടകങ്ങളുടെ സംവിധായകനായ അജിത് അയ്യമ്പിള്ളി, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത് ഡി.എം.എ.യുടെ ഓണഘോഷങ്ങളോടൊപ്പം മിഷിഗണിലെ മലയാളി സമൂഹത്തിനു നല്‍കുകയാണ് "ബലിതര്‍പ്പണം". കാലിക പ്രശക്തമായ സന്ദേശം നല്‍കുന്ന നാടകങ്ങളാണ് അജിത് അയ്യമ്പിള്ളിയുടെ നാടകങ്ങളുടെ പ്രത്യേകത. നാടകത്തിന് ഛായാഗ്രഹണം നല്‍കിയിരിക്കുന്നത് ഡി.എം.എ.യുടെ മുന്‍ പ്രസിഡന്‍റും, മുന്‍മ്പ് നടന്നിട്ടുള്ള സംഘടനയുടെ ഓണാഘോഷങ്ങളില്‍ ആകാശ ഊഞ്ഞാല്‍, ഒരു മുഴുനീള ട്രേയിന്‍, ആന തുടങ്ങിയവ ചെയ്ത സുദര്‍ശന കുറുപ്പാണ്. ഈ പ്രാവിശ്യം ബലിതര്‍പ്പണം എന്ന നാടകത്തിനു വേണ്ടി ഒരു ആല്‍ത്തറ തന്നെയാണ് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പണിത് തീര്‍ത്തിട്ടുള്ളത്.

നോര്‍ത്ത് അമേരിക്കയിലെ എറ്റവും കൂടതല്‍ മഞ്ഞു പെയ്യുന്നതും, ശുദ്ധജല ശ്രോതസുകളുമുള്ള മിഷിഗണ്‍ സംസ്ഥാനത്ത് 1980 ആരംഭിച്ച, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ (ഡി.എം.എ.), ഇന്ന് അംഗ ബലം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ മലയാള സാംസ്ക്കാരിക സംഘടനയാണ്. എല്ലാ പ്രവാസി സാംസ്ക്കാരിക സംഘടനയേയും പോലെ ഓണം ഡി.എം.എ.യെ സംബന്ധിച്ചു ഒരു ഉത്സവമാണ്. ശ്രാവണോത്സവം എന്ന പേര് നല്‍കിയിരിക്കുന്ന ഈ വര്‍ഷത്തെ ഡി.എം.എ.യുടെ ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം, ബലിതര്‍പ്പണം എന്ന നാടകമാണ്.
പണ്ട് മാവേലി മന്നന്‍ കേരള മണ്ണ് ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ ഉണ്ടായിരുന്ന സമഭാവത്തിന്റെ, മതസൗഹാര്‍ദത്തിന്റെ സമ്പല്‍ സമൃദ്ധിയുടെ ഓര്‍മ്മകള്‍ പ്രവാസ ജീവിതത്തിലാണെങ്കിലുംഎന്നും നമ്മുടെ ഉള്ളില്‍ ഓര്‍മ്മയുടെ വസന്തപ്പൂക്കാലമായി നിറഞ്ഞു നില്‍ക്കും.

മറ്റൊരു ആകര്‍ഷണം ഗണപതിപ്ലാക്കല്‍ തോമസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി വടംവലിയാണ്. കൊമ്പന്‍സ്, കുട്ടനാടന്‍സ്, തെമ്മാടിസ്, വെയിന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്നീ നാലു ടീമുകളാണ് ഇതു വരെ നല്‍കിയിരിക്കുന്ന പേരുകള്‍. വടംവലി മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നത് ജോയിന്റ് സെക്രട്ടറി അഭിലാഷ് പോളാണ്. ഒന്നാം സമ്മാനം $500 ക്യാഷും എവര്‍റോളിങ്ങ് ട്രോഫിയുമാണ്. രണ്ടാ സമ്മാനം $250 മാണ്. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് റോജന്‍ തോമസ്, കോശി ജോര്‍ജ്, ഡയസ് തോമസുമാണ്.

2017 സെപ്റ്റംബര്‍ 9 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഡി എം എ യുടെ ഓണാഘോഷ പരിപാടികള്‍ ആരംഭിക്കും. സൗത്ത് ഫീല്‍ഡിലുള്ള ലാത്ത്‌റൂപ്പ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (19301 twelve mile rd, Lathrup Village, MI 48076) വച്ചാണ് ശ്രവണോത്സവം നടക്കുന്നത്.ഓണസദ്യ ആണല്ലോ ഓണം എന്നു പറഞ്ഞാല്‍ എല്ലാവരുടേയും മനസ്സില്‍ ആദ്യമെത്തുന്നത്. അവിയലും കാളനും ഓലനും പ്രഥമനുമെല്ലാം ഓണസദ്യയുടെ സ്‌പെഷ്യല്‍ വിഭവങ്ങളാണ്. എല്ലാ പ്രാവശ്യത്തെയും പോലെ ഈ വര്‍ഷവും ഇലയില്‍ വിളമ്പിയാണ് സദ്യ നല്‍കുന്നത്. സദ്യ ഉണ്ണാനുള്ളവരുടെ തിരക്കു കാരണം ഉച്ചയ്ക്ക് കൃത്യം 12 മണിക്കേ സദ്യ വിളമ്പാന്‍ ആരംഭിക്കും. ബി.ഓ.ടി. ചെയര്‍മാന്‍ മാത്യൂസ് ചെരുവിലും, ഡി.എം.എ.യുടെ വൈസ് പ്രസിഡന്റ് സഞ്ചു കോയിത്തറയും സദ്യയുടെയും, സദ്യ വിളമ്പലിനുമായി അണിയറയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഈ പരിപടികള്‍ക്ക് എല്ലാം മേല്‍നോട്ടം വഹിക്കാന്‍ ഡി.എം.എ. പ്രസിഡന്റ് സാജന്‍ ഇലഞ്ഞിക്കല്‍, സെക്രട്ടറി ബോബി തോമസ് ആലപ്പാട്ട്കുന്നേല്‍, ട്രഷറര്‍ മനോജ് ജയ്ജി, ജോയിന്റ് ട്രഷറാര്‍ ബിജു ജോസഫ് എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു. രാജേഷ് കുട്ടിയാണ് ഡി.എം.എ. ശ്രാവണോത്സവം 2017 ന്റെ ചെയര്‍മാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dmausa.org
ബലിതര്‍പ്പണം ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണസമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക