Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഓണാഘോഷം പുതുമയായി

ജിനേഷ് തമ്പി Published on 08 September, 2017
 വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഓണാഘോഷം പുതുമയായി
ഡാളസ്: ഇത്തവണത്തെ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഓണാഘോഷം പുതുമയാര്‍ന്നത് വിശിഷ്ട അതിഥികളായി പൂഞ്ഞാര്‍ എം. എല്‍. എ. ശ്രീ പി. സി; ജോര്‍ജ്, ടെക്‌സസിലെ സ്‌റ്റേറ്റ് റെപ്രെസെന്ററിവും റിപ്പബ്ലിക്കന്‍ ലീഡറുമായ അഞ്ചി ബട്ടണ്‍ (ഡിസ്ട്രിക് 112) , റോളാറ്റ് മേയര്‍ ടോഡ് ഗോട്ടല്‍, ഗാര്‍ലാന്‍ഡ് മേയര്‍ ഗഗ്ലാസ് അത്താസ്,റോളറ്റ് പ്രോടെം മേയര്‍ ടാമി, സിറ്റി കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നിറ സാന്നിധ്യവും മലയാളീ ബിസിനസുകാരുടെ ഒത്തുചേരലുമാണ്.

ഗാര്‌ലാണ്ടിലെ സെയിന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച് ഹാളില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ശ്രീ പി.സി. ജോര്‍ജ് എം. എല്‍. എ യും പത്‌നി ഉഷ ജോര്‍ജും തിരി കൊളുത്തി തുടക്കം കുറിച്ച പരിപാടികള്‍ ഡാളസിലെ മലയാളി മനസ്സുകളിലേക്ക് ഓണത്തിന്റെ ഒരായിരം ഓര്‍മകളുടെ വേലിയേറ്റമായി മാറി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് യൂത്ത് വിഭാഗം ചെണ്ട മേളത്തോടെ വിശിഷ്ട അതിഥികളെ സ്‌റ്റേജിലേക്ക് ആനയിച്ചു.

സാറ ഡാനിയേല്‍, റൂതന്‍, മെറിബെത്, പ്രിസില്ല എന്നിവര്‍ അമേരിക്കന്‍ നാഷണല്‍ ആന്തം ആലപിച്ച ശേഷം ഭാരവാഹികളും അതിഥികളും പ്ലെഡ്ജ് ഓഫ് അലീജിയന്‍സ് നടത്തി.

അമേരിക്കയിലെ ചെറുപ്പക്കക്കാര്‍ കേരള കോണ്‍ഗ്രസ് പോലെ പിളര്‍ന്നു പോകാതെ ഒറ്റക്കെട്ടായയി നില്‍ക്കണമെന്നും അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നുവരാനുള്ള ചങ്കൂറ്റം കിട്ടണമെന്നും ആന്‍ജി ബട്ടണ്‌പ്പോലെയുള്ള റിപ്പബ്ലിക്കന്‍ നേതാക്കളെ പരമാര്ശിച്ചു കൊണ്ട്
ശ്രീ പി. സി. ജോര്‍ജ് എം. എല്‍. എ. അമേരിക്കന്‍ മലയാളി സമൂഹത്തോട് അഭ്യര്‍ഥിച്ചു. സ്‌റ്റേറ്റ് റെപ്രെസെന്ററ്റീവ് ആന്‍ജി ബട്ടന്‍ പി. സി. യുടെ അഭിപ്രായത്തെ പിന്തുണച്ചു കൊണ്ടു താന്‍ തായ്‌വാനില്‍ നിന്നും കുടിയേറിയതാണെന്നും തനിക്കു അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കടന്നു വരാന്‍ കഴിഞ്ഞെങ്കില്‍ നിങ്ങള്‍ക്കും കഴിയും എന്ന് പറഞ്ഞു. റൗളറ്റ് മേയര്‍ ടോഡ് ഗോട്ടേല്‍ ഹൂസ്റ്റണ്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് സദസ്സിനു മൗന പ്രാര്‍ത്ഥനക്കായി അവസരം ഒരുക്കി. ബിസിനസ് സമൂഹത്തിന്റെ പ്രചോദനത്തിനായി ബിസിനസ് ഫോറം പ്രസിഡണ്ട് പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ തന്റെ ബിസിനസ് വിജയ ഗാഥ ചുരുക്കത്തില്‍ പറഞ്ഞത്തത് ബിസിനസ് കമ്മ്യൂണിറ്റിക്കു അനുഭവ സമ്പത്തായി. ഗാര്‍ലാന്‍ഡ്, മെസ്കീറ്റ് എന്നീ സിറ്റികളിലെ ബെസ്‌ററ് ബിസിനെസ്സ് ഓണര്‍ അവാര്‍ഡ് വാങ്ങിയിട്ടിട്ടുള്ള പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ അഗപ്പേ ഹോം ഹെല്‍ത്ത് പ്രെസിഡന്റും അഗപ്പേ ചര്‍ച് മിനിസ്ട്രിയുടെ ഫൗണ്ടറും ചെയര്‍മാനും കൂടിയാണ്.

ഡബ്ല്യൂ, എം. സി. അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രീ പി. സി. മാത്യു തന്റെ സ്വാഗത പ്രസംഗത്തില്‍ അമേരിക്കന്‍ മലയാളികളെ അമേരിക്കന്‍ ഭരണ കൂടത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ നാം മുന്‍പോട്ടു വരണമെന്നും അടുത്ത സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഡാലസില്‍ എല്ലാ സിറ്റികളിലും മലയാളി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ ശ്രമിക്കുമെന്നും അതിനായി ടോഡ് ഗോട്ടേല്‍, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ മുതലായവരുടെ നേതൃത്വത്തില്‍ ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചതായും പറഞ്ഞൂ. പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് എബ്രഹാം സദസ്സിനു ഓണാശംസകള്‍ നേര്‍ന്നതോടൊപ്പം പരിപാടികള്‍ക്ക് സഹകരിച്ച ഏവര്‍കും അനുമോദനങ്ങള്‍ നേരുകയും ചെയ്തു.

ഡാളസ് ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ലീഡേഴ്‌സിനെ സദസ്സിനു പരിചയപ്പെടുത്തി. ഒപ്പം വോട്ടു ചെയ്യാതെ വീട്ടിലിരിക്കുന്ന മലയാളികളായ അമേരിക്കന്‍ സിറ്റിസെന്‍സിനെ തെരഞെടുപ് രംഗത്തേക്ക് ആകര്‍ഷിക്കുവാന്‍ മീറ്റിംഗുകള്‍ സങ്കടിപ്പിക്കും എന്ന് പറഞ്ഞു. സ്‌റ്റേറ്റ് റെപ്രെസെന്ററ്റീവ് അഞ്ചി ബട്ടണ്‍ ശ്രീ പി. സി. ജോര്‍ജ് എം. എല്‍. എ യില്‍ നിന്നും പ്ലാക്കു ഏറ്റുവാങ്ങിയപ്പോള്‍ ടെക്‌സണ്‍ രീതിയില്‍ ഹഗ് നല്‍കിയാണ് അഞ്ചി സ്വീകരിച്ചത്. വേള്‍ഡ് മലയാളിക്കുവേണ്ടി പി. സി. ജോര്‍ജിന് അഞ്ചി പ്ലാക്ക് നല്‍കി. മറ്റു നേതാക്കളെയും കലാകാരന്മാരെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്ലാക്കുകള്‍ നല്‍കി ആദരിച്ചു. മേയര്‍ ടോഡ്, മേയര്‍ ഡഗ്ലസ്, മേയര്‍ ടാമി, സിറ്റി കൗണ്‍സില്‍ മെംബേര്‍സ് പാം, മാറ്റ്, ബ്രൗണി, ബ്ലൈക്ക്, മാര്‍ത്ത എന്നിവരും ഫ്രക്‌സ്‌മോന്‍, പ്രേം സി. പി. എ., അറ്റോര്‍ണി ജാക്ക്, (അവാന്‍ ടാക്‌സ്), ബെന്നി ജോണ്‍, സണ്ണി കൊച്ചുപറമ്പില്‍ (ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍സ്), രാജന്‍ ചിറ്റേഴത് ( അഡ്വൈസറി ബോര്‍ഡ് മെമ്പര്‍), ഏലിക്കുട്ടി ഫ്രാന്‍സിസ്, ടി.സി. ചാക്കോ അഡ്വൈസറി ചെയര്‍മാന്‍, സ്‌പോന്‌സറുമാരായ രാജു വര്‍ഗീസ്, ബിനു മാത്യു (ബ്രോക്കര്‍ എലൈവ് റിയാലിറ്റി), റെജി ചാമുണ്ഡ, ജോഷി (റോസ് ജുവല്ലറി), പി. പി. ചെറിയാന്‍ (നാഷണല്‍ സെക്രട്ടറി ഓഫ് പ്രസ് ക്ലബ്), ചാര്‍ളി വരാനത്തു, രാജന്‍ ചിറ്റാര്‍, യൂത്ത് ള്‍ലീഡര്‍ ടിജോ ചങ്ങന്‍തിരി, ജിമ്മി കുളങ്ങര മുതലായവരും എം. എല്‍. എ യില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റു വാങ്ങി. ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍, ഇവന്റ് സ്‌പോണ്‍സര്‍ ബിജു പോള്‍ (െ്രെപം ലെന്‍ഡിങ്), ട്രാവല്‍ സ്‌പോണ്‍സര്‍ ബെന്‍സണ്‍ സാമുവേല്‍ (റിയ ട്രാവല്‍) എന്നിവരും ടോക്കണ്‍ ഓഫ് അപ്പ്രീസിയേഷനായി പ്ലാക്കുകള്‍ ഏറ്റുവാങ്ങി.

ചാര്‍ലിയുടെ കേരളം.. കേരളം.. കേളികൊട്ടുയരുന്ന കേരളം എന്ന മനോഹരമായ ഗാനവും റിഥം ഓഫ് ഡാലസിന്റെ മനോഹര നൃത്തങ്ങളും തിരുവാതിരയും മന്നാ ആന്‍ വിന്‍സെന്റിന്റെ പാട്ടും മറ്റു പരിപാടികളും ഗൃഹതുരത്വം ഉണര്‍ത്തി. റീജിയന്‍ വൈസ് ചെയര്‍മാനും പ്രൊവിന്‍സ് സെക്രട്ടറിയുമായ വര്ഗീസ് കയ്യാലക്കകം, വൈസ് ചെയര്‍ ഷേര്‍ലി നീരക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. കുമാരിമാര്‍ അഞ്ജലി ഫ്രിക്‌സ്‌മോന്‍, ഷെറിന്‍ ഷാജി, എന്നിവര്‍ ഇന്ത്യന്‍ ദേശിയ ഗാനം ആലപിക്കുകയും മാനേജ്മന്റ് സെറിമണി ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെല്ലേത് നന്ദി പ്രകാശിപ്പിച്ചു. സ്‌പൈസ് മാര്‍ട്ട് സ്‌പോണ്‍സര്‍ ചെയത സ്വാദേറിയയ് ഓണ സദ്യയും ഡാളസിലെ അമേരിക്കന്‍ മലയാളി സമൂഹത്തിനു മറക്കാത്ത അനുഭവമായി.
 വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഓണാഘോഷം പുതുമയായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഓണാഘോഷം പുതുമയായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഓണാഘോഷം പുതുമയായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഓണാഘോഷം പുതുമയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക