Image

മാപ്പ് ഓണാഘോഷം സെപ്റ്റംബര്‍ 9 ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സന്തോഷ് ഏബ്രാഹാം Published on 08 September, 2017
മാപ്പ് ഓണാഘോഷം സെപ്റ്റംബര്‍ 9 ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലാഡെല്‍ഫിയ : മലയാളി  അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ (മാപ്പ്)  ഓണം 2017  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  സംഘാടകര്‍ അറിയിച്ചു.  സെപ്റ്റംബര്‍ 9 ശനിയാഴ്ച 10 മുതല്‍  4 മണിവരെ ഫിലാഡെല്‍ഫിയ അസന്‍ഷന്‍  മാര്‍ത്തോമ്മാചര്‍ച്ച്  ഓഡിറ്റോറിയത്തിലാണ്  ആഘോഷങ്ങള്‍.

വിശിഷ്ഠ അഥിതികളായി പത്മശ്രി.പ്രൊഫ. സോമസുന്ദരന്‍, ഫോമ ജനറല്‍  സെക്രട്ടറി  ജിബി തോമസ്,  മിഡ്അറ്റ്‌ലാന്റിക്  റീജിയന്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ  തുടങ്ങിയവര്‍ പങ്കെടുക്കുന്നു. പൊതുസമ്മേളനത്തിനു ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും  വൈവിധ്യങ്ങളായ കലാപരിപാടികളും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:- അന് സ്കറിയ-പ്രസിഡന്റ്  267-496-2423, ചെറിയാന്‍  കോശി -  സെക്രട്ടറി 201-286-9169 തോമസ് ചാണ്ടി- ട്രഷറാര്‍ 201-446-5027.
മാപ്പ് ഓണാഘോഷം സെപ്റ്റംബര്‍ 9 ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക