Image

കാറപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിന്‌ ഓസ്‌ട്രേലിയയില്‍ രണ്ടരവര്‍ഷം തടവ്‌

Published on 08 September, 2017
കാറപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിന്‌ ഓസ്‌ട്രേലിയയില്‍ രണ്ടരവര്‍ഷം തടവ്‌
സിഡ്‌നി; വാഹനാപകടത്തില്‍ 28 ആഴ്‌ചയായ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിന്‌ ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്‌. ഡിംപിള്‍ ഗ്രേസ്‌ തോമസി( 32 )നാണ്‌ ശിക്ഷ. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഗ്രേസിനെ ശിശുവിന്റെ കൊലയാളിയെന്നാണ്‌ ആക്ഷേപിച്ചത്‌. 

അശ്രദ്ധമായ ഡ്രൈവിങ്ങാണ്‌ അപകടകാരണമെന്ന്‌ കണ്ടെത്തിയാണ്‌ ശിക്ഷ.പതിനഞ്ചു മാസം കഴിഞ്ഞേ പരോള്‍ പോലും കിട്ടൂ. ശിക്ഷ കഴിഞ്ഞാല്‍ അവരെ ഇന്ത്യയിലേക്ക്‌ മടക്കി അയക്കും. ക്രാന്‍ബോണില്‍ 2016 ആഗസ്റ്റിലാണ്‌ അപകടം. വണ്‍വേ തെറ്റിച്ച്‌ വന്ന്‌ വാഹനങ്ങള്‍ക്കിടയിലെ വിടവിലേക്ക്‌ തന്റെ കാര്‍ തിരുകിക്കയറ്റാന്‍ ഗ്രേസ്‌ ശ്രമിച്ചപ്പോള്‍ ആഷ്‌ലിയ അലന്‍ എന്ന സ്‌ത്രീ ഓടിച്ചിരുന്ന കാറില്‍ ഇടിച്ചു. 

ഇടിയുടെ ആഘാതത്തില്‍, ഗര്‍ഭിണിയുടെ വയറ്റത്ത്‌ സീറ്റ്‌ ബെല്‍റ്റ്‌ മുറുകി. അസഹ്യമായ വേദനയെത്തുടര്‍ന്ന്‌ അവരെ ആശുപത്രിയില്‍ എത്തിച്ച്‌ കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടിമരണമടഞ്ഞു. നിയമം ലംഘിച്ചുള്ള,അശ്രദ്ധമായ ഡ്രൈവിങ്ങാണ്‌ അപകടകാരണമെന്ന ആഷ്‌ലിയയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.

മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ ഡിംപിള്‍ കണ്ണൂര്‍ സ്വദേശിനിയാണ്‌. അപകട സമയത്ത്‌ അവരും ഗര്‍ഭിണിയായിരുന്നു. അതും അലസിയിരുന്നു.2012ലാണ്‌ ഗ്രേസും ഭര്‍ത്താവും ആസ്‌ട്രേലിയയിലേന്ന്‌ കുടിയേറിയത്‌.ഇവര്‍ക്ക്‌ മൂന്നുവയസുള്ള മകനുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക