Image

ചൈനാ യാത്രാ വിലക്ക്‌:വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി രാഷ്ട്രീയ തിമിരം ബാധിച്ചതാണെന്ന്‌ മന്ത്രി കടകംപളളി

Published on 08 September, 2017
ചൈനാ യാത്രാ വിലക്ക്‌:വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി രാഷ്ട്രീയ തിമിരം ബാധിച്ചതാണെന്ന്‌   മന്ത്രി കടകംപളളി

യുഎന്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക്‌ പോകുന്നതിന്‌ തനിക്ക്‌ അനുമതി നിഷേധിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി രാഷ്ട്രീയ തിമിരം ബാധിച്ചതാണെന്ന്‌ മന്ത്രി കടകം പളളി സുരേന്ദ്രന്‍.
ഇത്തരം നടപടികള്‍ നാടിന്‌ ഗുണം ചെയ്യില്ല. നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ പരാതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കാരണം വ്യക്തമാക്കാതെയാണ്‌ കേന്ദ്രസര്‍ക്കാര്‍ കടകംപളളിയുടെ ചൈനായാത്ര വിലക്കിയത്‌.

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക്‌ പോകുന്നതിനാണ്‌ ദേവസ്വം വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രവന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയത്‌. എന്ത്‌ കൊണ്ടാണ്‌ അനുമതി നിഷേധിച്ചത്‌ എന്ന്‌ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക