Image

ബിഡിജെഎസിനോട് സവര്‍ണാധിപത്യ നിലപാടാണെന്നു വെള്ളാപ്പള്ളി

Published on 09 September, 2017
ബിഡിജെഎസിനോട്  സവര്‍ണാധിപത്യ നിലപാടാണെന്നു വെള്ളാപ്പള്ളി
തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവര്‍ണാധിപത്യ നിലപാടാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇനിയും നാണം കെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമുദായത്തെ എന്‍ഡിഎയിലേക്ക് അടുപ്പിക്കാനാണ്. എന്നാല്‍ ആ നീക്കം കേരളത്തില്‍ വിജയിക്കാന്‍ പോവുന്നില്ലെന്നും വെള്ളാപ്പള്ളി  പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക