Image

മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ വീട്ടില്‍ റെയ്‌ഡ്‌

Published on 09 September, 2017
മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ വീട്ടില്‍ റെയ്‌ഡ്‌

ചെന്നൈ: മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ജയന്തി നടരാജന്റെ ചെന്നൈയിലുള്ള വീട്ടില്‍ സിബിഐ റെയ്‌ഡ്‌. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഔദ്യോദിക പദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ്‌ റെയ്‌ഡെന്ന്‌ സിബിഐ വ്യക്തമാക്കി.

63 കാരിയായ ജയന്തി നടരാജന്‍ രണ്ടാം യുപിഎ ഭരണകാലത്ത്‌ 2011 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയാണ്‌ വനം പരിസ്ഥിതി മന്ത്രിയായിരുന്നത്‌. ജാര്‍ഖണ്ഡിലെ സിങ്‌ഭും ജില്ലയില്‍ വനസംരക്ഷണം നിയമം അട്ടിമറിച്ച്‌ 55.79 ഹെക്ടര്‍ വനഭൂമി മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന കേസ്‌ ജയന്തി നടരാജനെതിരെ നിലവിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക