Image

ഗൗരി ലങ്കേഷിന്റ ഘാതകരെ കുറിച്ച്‌ സൂചന ലഭിച്ചതായി കര്‍ണ്ണാടക മന്ത്രി

Published on 09 September, 2017
 ഗൗരി ലങ്കേഷിന്റ ഘാതകരെ കുറിച്ച്‌ സൂചന ലഭിച്ചതായി കര്‍ണ്ണാടക  മന്ത്രി

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റ ഘാതകരെ കുറിച്ച്‌ സൂചന ലഭിച്ചതായി കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത്‌ വിടാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ പ്രതികളെ കണ്ടെത്താനാകാതെ അന്വേഷണസംഘം ഇരുട്ടില്‍ തപ്പുകയാണെന്ന്‌ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ്‌ മന്ത്രിയുടെ പ്രസ്‌താവന. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റതിന്‌ ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗൗരിയുടെ കൊലപാതകത്തിന്‌ പിന്നിലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ കര്‍ണ്ണാടക സര്‍ക്കാര്‍ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ക്കും മാവോയിസ്റ്റുകള്‍ക്ക്‌ നേരെയാണ്‌ പൊലീസ്‌ അന്വേഷണം നടത്തി വരുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക