Image

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ ഭദ്രാസന യുവജന സഖ്യം സമ്മേളനം 29 ന്

ബെന്നി പരിമണം Published on 09 September, 2017
നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ ഭദ്രാസന യുവജന സഖ്യം സമ്മേളനം 29 ന്
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്ക– യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസന യുവജന സഖ്യത്തിന്‍റെ 19–ാം മത് സമ്മേളനത്തിന് സെപ്റ്റംബര്‍ 29ന് (വെള്ളി) തുടക്കമാകും. ന്യൂജേഴ്‌സി സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ യുവജന സഖ്യം ആതിഥ്യമരുളുന്ന യുവജന മഹാസമ്മേളനത്തിന് Honor’s Heaven Resort and Conference Center (1195 Arrowhead Rd, Ellenville, NY 12428) വേദിയാകും.

നോര്‍ത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്യും. `christian conviction: A Commitment or Compromise' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന ചിന്താവിഷയം.

ഡോ. ഐസക്ക് മാര്‍ഫീലിക്‌സിനോക്‌സ്, റവ. ഈപ്പന്‍ വര്‍ഗീസ് (മാര്‍ത്തോമ്മ തിയൊളജിക്കല്‍ സെമി നാരി, കോട്ടയം), റവ. തോമസ് കുര്യന്‍, ഡോ. ഷോണ്‍ രാജന്‍ എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും. ആത്മീക ഉണര്‍വു നല്‍കുന്ന സന്ദേശങ്ങള്‍, ചിന്താവിഷയഷ്ഠിതമായ പഠനങ്ങള്‍, ചര്‍ച്ചകള്‍, പ്രയിസ് ആന്‍ഡ് വര്‍ഷിപ്പ്, കലാവിരു ന്നുകള്‍ കോര്‍ത്തിണക്കിയ ടാലന്‍റ് ഷോ, സഖ്യം പൂര്‍വ്വകാല പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അലൂംനി പ്രോഗ്രാം തുടങ്ങിയവ ഈ വര്‍ഷത്തെ സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സുവനീറും പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ ഒന്നിന് യുവജനസഖ്യം സമ്മേളനം സമാപിക്കും.

ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുമായി 450 ല്‍ പരം അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തില്‍ എത്തി നില്‍ക്കുന്നു. ഡോ. ഫീലി ക്‌സിനോക്‌സ് രക്ഷാധികാരിയായ കോണ്‍ഫറന്‍സ് കമ്മറ്റിക്ക് സെന്‍റ് പീറ്റേഴ്‌സ് യുവജനസഖ്യം പ്രസിഡന്‍റ് റവ. മോന്‍സി മാത്യു, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജേക്കബ്, ഡോ. ലിസി മാത്യു (കോ. കണ്‍വീനര്‍) അരുണ്‍ തോമസ് (വൈ. പ്രസിഡന്‍റ്), സജി ഫിലിപ്പ് (സെക്രട്ടറി), റജി ജോസഫ് (രജിസ്‌ട്രേഷന്‍), അനില്‍ തോമസ് (സുവനീര്‍), ജോണ്‍ വര്‍ഗീസ് (ഫൈനാന്‍സ്), ഷിബു മാത്യു (പബ്ലിക് റിലേഷന്‍, വെബ്‌സൈറ്റ്,ഐടി), മാത്യു പി. സാം (പ്രോഗ്രാം), തോമസ് കൊച്ചുമ്മന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), ഷൈന്‍ തോമസ് (ഫുഡ്), ഷിബി തോമസ്(ഗായക സംഘം), സജി റ്റി. മാത്യു (പ്രയര്‍ ആന്‍ഡ് വര്‍ഷിപ്പ്), റീനാ മാത്യു (മെഡിക്കല്‍), ജിജി എബ്രഹാം (ഓഡിയോ ആന്‍ഡ് വിഷ്വല്‍ ), ഷീജാ മാത്യൂസ് (റിസപ്ഷന്‍), റോയി മാത്യു (അലൂംനി), ജോയി ജോണ്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ജോണ്‍ ജോസഫ് (റിക്രിയേഷന്‍), ജെറി ജേക്കബ് (ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് പ്രോഗ്രാം) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നു.

വിവരങ്ങള്‍ക്ക്:www.ysconferencej2017.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ബെന്നി പരിമണം
നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ ഭദ്രാസന യുവജന സഖ്യം സമ്മേളനം 29 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക