Image

മമ്മൂട്ടി വീണ്ടും പോലീസാകുന്നു

Published on 09 September, 2017
മമ്മൂട്ടി വീണ്ടും പോലീസാകുന്നു

കസബയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും കാക്കിയണിയുകയാണ്. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പോലീസാകുന്നത്. 22 വര്‍ഷത്തെ സിനിമ പരിചയമുള്ള ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കുന്നത്.

ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ‘അബ്രഹാമിന്റെ സന്തതിക’ളിലെ മമ്മൂട്ടിയുടെ കഥാപാത്രമെന്ന് സംവിധായകന്‍ പറഞ്ഞു. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join WhatsApp News
കൊച്ചുണ്ണി 2017-09-12 16:29:56

ഇങ്ങള് പല കേസുകളും തെളീച്ച ആളല്ലേ? ഞമ്മടെ മീശ മാധവൻ എത്രനാളായി ജേലിൽ കിടക്കാണ്. ഇങ്ങള് അതാങ്ങാട്ട് ഏറ്റെടുക്കിൻ ഇങ്ങള് സിബിഐ കുറിപ്പല്ലേ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക