Image

സുനിക്കുവേണ്ടി ദിലീപിനെ ബന്ധപ്പെട്ട പോലീസുകാരന്‍ അറസ്റ്റില്‍

Published on 09 September, 2017
സുനിക്കുവേണ്ടി ദിലീപിനെ ബന്ധപ്പെട്ട പോലീസുകാരന്‍ അറസ്റ്റില്‍
 
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി സുനിക്കുവേണ്ടി നടന്‍ ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കളമശേരി എആര്‍ ക്യാമ്പിലെ സിപിഒ അജീഷാണ് അറസ്റ്റിലായത്. സുനില്‍ കുമാറിന് കാവല്‍ നില്‍ക്കുമ്പോഴാണ് ആക്രമണത്തിന് പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന് അജീഷിനോട് വെളിപ്പെടുത്തുന്നത്. 

മാര്‍ച്ച് ആറിനാണ് സുനില്‍ കുമാര്‍ അജീഷിനോട് വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇതിനു ശേഷം കാവ്യാമാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലേക്ക് മൂന്നുവട്ടം ഇയാള്‍ ഫോണ്‍ ചെയ്തു. സുനിയുടെ ശബ്ദം റെക്കോഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാന്‍ അജീഷ് ശ്രമിക്കുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക