Image

മില്‍പാര്‍ക്ക് ദേവാലയത്തില്‍ ഫാ. ഡാനിയേല്‍ പൂവണത്തില്‍ നയിക്കുന്ന ത്രിദിന ധ്യാനം

Published on 09 September, 2017
മില്‍പാര്‍ക്ക് ദേവാലയത്തില്‍ ഫാ. ഡാനിയേല്‍ പൂവണത്തില്‍ നയിക്കുന്ന ത്രിദിന ധ്യാനം
മെല്‍ബണ്‍: പ്രശസ്ത ധ്യാനഗുരുവും തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജ് പ്രൊഫസറുമായ ഫാ. ഡാനിയേല്‍ പൂവണത്തില്‍ നയിക്കുന്ന ത്രിദിന ധ്യാനം സെപ്റ്റംബര്‍ 22,23,24 തിയതികളില്‍ മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ (290 ചൈല്‍ഡ്‌സ് റോഡ്, മില്‍പാര്‍ക്ക്) വച്ചു നടത്തുന്നു. സെപ്റ്റംബര്‍ 22ന് വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 10 വരെയും 23 ശനിയാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയും 24 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുമാണ് ധ്യാന ശുശ്രൂഷകള്‍ നടക്കുന്നത്. 

മെല്‍ബണ്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കൂട്ടാ്മയുടെ നേതൃത്വത്തിലാണ് മൂന്നുദിവസത്തെ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ജീവിതത്തിന് പുതിയൊരു പ്രകാശവും പ്രത്യാശയും പകരാന്‍ കഴിയുന്ന ഈ ത്രിദിന ധ്യാനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സീറോ മലങ്കര ഓസ്‌ട്രേലിയന്‍ ചാപ്ലൈന്‍ ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ ഫാദര്‍ സ്റ്റീഫന്‍ കുളത്തുംകരോട്ട് (0427 661 067), റെജി ജോര്‍ജ് (0422 818 326), ജുഡിന്‍ ജോര്‍ജ് (0457 408 268), സിബി എബ്രഹാം (0420 522 039), ഷാജി വര്‍ഗീസ് (0401 221 343) എന്നിവരില്‍ നിന്ന് ലഭിക്കുന്നതാണ്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക