Image

കോര്‍ക്കില്‍ കുടുംബധ്യാനം 15 മുതല്‍

Published on 09 September, 2017
കോര്‍ക്കില്‍ കുടുംബധ്യാനം 15 മുതല്‍
 
കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ യുകെ സെഹിയോന്‍ മിനിസ്ട്രി നയിക്കുന്ന 'കൃപാഗ്‌നി 2017’ കുടുംബധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്, ക്ലോഹീന്‍, ബ്ലാര്‍ണീ റോഡില്‍ സെപ്റ്റംബര്‍ 15, 16, 17 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന കുടുംബ ധ്യാനത്തിന് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. 

15ന് വൈകുന്നേരം അഞ്ചു മുതല്‍ 10 വരെയും 16ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയും 17ന് രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് ധ്യാനം. 

കുട്ടികളുടെ നന്മയാണ് കുടുംബത്തിന്റെ ഭാവി എന്ന വിഷയം കേന്ദ്രീകരിച്ചാണ് ധ്യാനം നടക്കുന്നത്. കുടുംബത്തോടൊപ്പം ദൈവകൃപ അനുഭവിച്ച് വളരുവാന്‍ നാം ദൈവ വചനത്താല്‍ ശക്തിപ്പെടേണ്ടതുണ്ട്, ഇതിനായി നമ്മെ സഹായിക്കുന്ന വചനാധിഷ്ടിതമായ ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. 

വിവരങ്ങള്‍ക്ക്: ഫാ.സിബി അറയ്ക്കല്‍ (ചാപ്ലിന്‍, സീറോ മലബാര്‍ സഭ കോര്‍ക്ക്) 0892319271.

റിപ്പോര്‍ട്ട്: ജോമോന്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക