Image

ചോറ് (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 09 September, 2017
ചോറ് (കവിത: ഫൈസല്‍ മാറഞ്ചേരി)
ഉഴുതു മറിച്ച വയലില്‍ നിന്നും
ചേറിന്‍ ഗന്ധമുയരുന്നു
ചേലില്‍ കാണും വരമ്പിന്നതിരില്‍
കലപ്പ വരച്ചൊരു കവിത കിടപ്പു

നാളെ ഈ മണ്ണില്‍ വിതക്കും
വിത്തെല്ലാം പുതു മുള പൊട്ടി ഉയരുമ്പോള്‍
വാനം കാണും വിളകള്‍ക്കെല്ലാം
കണ്ണില്‍ പുതുമകള്‍ വിരിയുന്നു

കാലം നീളെ പായും നേരം
ഇലകള്‍ പലതു വിരിയുന്നു
തണ്ടുകളുറച്ചു ചെടിയായ്
മണ്ണില്‍ ഉറക്കുമ്പോള്‍
വിണ്ണില്‍ നിന്നും മഴ വര്‍ഷിക്കും

കഞ്ഞിക്കലത്തില്‍ പരതും
കൈലിനറിയില്ലല്ലോ വയലില്‍
വളര്‍ന്നൊരു നെല്ലിന്‍ കതിരില്‍
നിന്നും വന്നൊരു അരിയുടെ
വേദനയാണീ ചോറെന്ന്

ഉണ്ടും ഉറങ്ങിയും കഴിയും ഞാനും അറിയുന്നില്ല
മണ്ണില്‍ ഉഴുതവന്‍ തന്നുടെ
കണ്ണില്‍ നിന്നുതിരും വിയര്‍പ്പിന്‍
ചവര്‍പ്പിന്‍ ഉപ്പിന്‍ ഗന്ധം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക