Image

കണ്ണന്താനത്തിന് സ്ഥാനം ലഭിച്ചതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വി.എസ്.

Published on 10 September, 2017
കണ്ണന്താനത്തിന്  സ്ഥാനം ലഭിച്ചതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന്  വി.എസ്.
അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ബിജെപി മന്ത്രിസഭയില്‍ ചേര്‍ന്നതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തിരിക്കുകയാണെന്നും വിഎസ് വിമര്‍ശിച്ചു. ഇടതു സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണിത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും വിഎസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രായമേറെയുള്ള ആളായതുകൊണ്ട് വിഎസ് പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് കണ്ണന്താനം പ്രതികരിച്ചു. വിഎസിന് എന്തും പറയാം. ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

ക്രിസ്ത്യാനിയായ താന്‍ എന്തിനു ബിജെപിയില്‍ ചേര്‍ന്നുവെന്നു ചിലര്‍ ചോദിക്കുന്നുണ്ട്. ഒരു നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണു മോദി ചെയ്യുന്നതെന്നാണ് അവര്‍ക്കുള്ള ഉത്തരം. രാജ്യത്തെ കോടിക്കണക്കിനു വരുന്ന ദരിദ്രര്‍ക്കു വേണ്ടിയാണു ബിജെപി കേന്ദ്രം ഭരിക്കുന്നത്. ഈ മാറ്റം കേരളത്തിലും ഉണ്ടാകാന്‍ എല്ലാവരും സഹകരിക്കണമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ പദവി വീണ്ടെടുക്കാന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിനു കഴിയുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. 
Join WhatsApp News
Observer 2017-09-10 21:43:31
ഫാസിസത്തിനു സന്ധി ചെയ്യുന്നത് നല്ലതല്ല. ആര്‍ക്കും എന്തും ചെയ്യാവുന്ന മോബോക്രസിയിലേക്കു രാജ്യത്തെ നയിക്കുകയാണു മോഡി. നിയമ വാഴ്ച തകര്‍ത്ത് ആര്‍.എസ്.എസ്. രാജ്യത്തെ വലിയ ദുരന്തത്തിലെക്കു കൊണ്ടു പോകുന്നു. അതിനെതിരെ ഒരക്ഷരം പരയാന്‍ മോഡിക്കു കെല്പില്ല. ഗുജറാത്ത് കലാപ കാലത്തും അതാണു സംഭവിച്ചത്. മോഡി ഒന്നും പറഞ്ഞുമില്ല, ഒന്നും ചെയ്തുമില്ല. ആര്‍.എസ്.എസിന്റെ തത്വശാസ്ത്രം പഠിച്ചാണല്ലോ മോഡിയും ഉയരങ്ങളിലെത്തിയത്. പിന്നെങ്ങനെ പറയും? ഇത്തരമൊരാളെ വെള്ളപൂശുന്നത് അവസരവാദമാണു. ശക്തമായ നിലപാട് എടുക്കേണ്ടപ്പോള്‍ അതിനു വിപരീതമയി പ്രവര്‍ത്തിക്കുന്നവര്‍ ജനവിരുദ്ധരാണ് അച്ചുതാനന്ദനു അതറിയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക