Image

ഹിന്ദു ഐക്യവേദി നേതാവ്‌ ശശികലയ്‌ക്കെതിരെ വിഡി സതീശന്‍ എംഎല്‍എ ഡിജിപിയ്‌ക്ക്‌ പരാതി നല്‍കി

Published on 10 September, 2017
ഹിന്ദു ഐക്യവേദി നേതാവ്‌ ശശികലയ്‌ക്കെതിരെ വിഡി സതീശന്‍ എംഎല്‍എ ഡിജിപിയ്‌ക്ക്‌ പരാതി നല്‍കി

ഹിന്ദു ഐക്യവേദി നേതാവ്‌ ശശികലയ്‌ക്കെതിരെ വിഡി സതീശന്‍ എംഎല്‍എ പരാതി നല്‍കി. പറവൂരിലെ ഹിന്ദു ഐക്യവേദി യോഗത്തിലെ പ്രസംഗത്തില്‍ എഴുത്തുകാരെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ്‌ വിഡി സതീശന്‍ എംഎല്‍എ ശശികലയ്‌ക്കെതിരെ ഡിജിപിയ്‌ക്ക്‌ പരാതി നല്‍കിയത്‌.

ശശികലയുടെ പ്രസംഗത്തില്‍ നിന്ന്‌

എതിര്‍ക്കുന്തോറും വളരുന്നതാണ്‌ ആര്‍എസ്‌എസ്‌. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട്‌ ആര്‍എസ്‌എസ്സിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്‌എസ്സിന്‌ ആവശ്യമില്ല. അതുകൊണ്ട്‌ മതേതരവാദികളായ എഴുത്തുകാരോട്‌ പറയുകയാണ്‌, മക്കളേ ആയുസ്സ്‌ വേണമെങ്കില്‍ മൃത്യൂഞ്‌ജയ ഹോമം നടത്തിക്കോളിന്‍.  എപ്പഴാ എന്താ വരുകാ എന്ന്‌ പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. 

ഓര്‍ത്ത്‌ വെക്കാന്‍ പറയുകയാണ്‌. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം. ഹിന്ദു ഐക്യ വേദിയുടെ പൊതു യോഗത്തിലെ ശശികലയുടെ ഓഡിയോ ക്ലിപ്പ്‌ പറവൂര്‍ പൊലീസ്‌ പരിശോധിച്ച്‌ വരികയാണ്‌.
ശശികല ടീച്ചര്‍

പ്രസംഗവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പൊലീസിന്‍റെ കൈയ്യിലുണ്ടെന്നും പ്രസ്‌താവന നടത്തി 48 മണിക്കൂറായിട്ടു പൊലീസ്‌ നടപടിയെടുക്കുന്നില്ല എന്നത്‌ തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും വി.ഡി സതീശന്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക