Image

പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും മംമ്ത പിന്മാറി

Published on 10 September, 2017
പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും മംമ്ത പിന്മാറി

മംമ്ത മോഹന്‍ദാസ് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്മാറി. നിര്‍മല്‍ സംവിധാനം ചെയ്യുന്ന രണത്തില്‍ പൃഥ്വിരാജിന്റെ നായികയായി മംമ്ത എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ ചിത്രത്തില്‍ നിന്നും മമ്ത പിന്‍മാറിയിരിക്കുന്നു. ഡേറ്റിന്റെ പ്രശ്‌നം കാരണം മാറുന്നു എന്നാണ് വിശദീകരണം.

മംമ്ത നിലവില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈ സിനിമയുടെ ഡേറ്റുമായി ക്ലാഷായതിനാലാണ് മംമ്ത പൃഥ്വിരാജ്ചിത്രം ഉപേക്ഷിച്ചത്. പൃഥ്വിയും മംമ്തയും നേരത്തെ അന്‍വറില്‍ ഒന്നിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക