Image

വിവാഹമോചനം വേദന നിറഞ്ഞതായിരുന്നുവെന്ന് അമല പോള്‍

Published on 10 September, 2017
വിവാഹമോചനം വേദന നിറഞ്ഞതായിരുന്നുവെന്ന് അമല പോള്‍

സംവിധായകന്‍ എ എല്‍ വിജയ്‌യും തെന്നിന്ത്യന്‍ നായികയും മലയാളിയുമായ അമലാ പോളും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത് ഞെട്ടലോടെയാണ് ആരാധകര്‍ ഉള്‍ക്കൊണ്ടത്. വിവാഹമോചനം ഏറെ വേദന നിറഞ്ഞതായിരുന്നെന്നാണ് അമല പറയുന്നത്. വിവാഹ മോചനം നല്ലതോ ചീത്തയോ എന്നൊന്നും നിര്‍വചിക്കാന്‍ തനിക്കാകില്ലെന്നും തന്നെ സംബന്ധിച്ച് വിവാഹ മോ ഒരുചനംപാട് വേദനകള്‍ നിറഞ്ഞതായിരുന്നുവെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല വെളിപ്പെടുത്തി.

താനും വിജയും വിവാഹ ജീവിതത്തില്‍ ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. തങ്ങള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോഴും അതത്ര എളുപ്പമല്ലായിരുന്നു. ഒരുപാട് പേര്‍ തങ്ങളുടെ വിഷയത്തില്‍ ആവശ്യമില്ലാതെ ഇടപ്പെട്ടു. ജീവിതത്തിന്റെ നല്ലവശം നോക്കി കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാ പ്രശ്‌നങ്ങളെയും മറികടന്ന് മുന്നോട്ട് പോകുന്നതെന്നും അമല പറഞ്ഞു.

സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ല. ചിലര്‍ മറ്റുള്ളവരുടെ സര്‍ഗത്മകതയെ അംഗീകരിക്കാന്‍ മടിക്കും. ഇക്കൂട്ടര്‍ ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങള്‍ മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കും. ഇതൊന്നും ഗൗനിക്കേണ്ട കാര്യമില്ലെന്നും അമല പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക