Image

തെലുങ്കിലും പ്രതിഫലത്തില്‍ നയന്‍സ് തന്നെ മുന്നില്‍

Published on 10 September, 2017
തെലുങ്കിലും പ്രതിഫലത്തില്‍ നയന്‍സ് തന്നെ മുന്നില്‍

പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍സിനോട് മത്സരിക്കാന്‍ ഒരു നായികപോലും തെന്നിന്ത്യന്‍ സിനിമലോകത്തില്ല. സൂപ്പര്‍താരങ്ങളില്ലാതെ ഒരു സിനിമ ഒറ്റയ്ക്ക് ഹിറ്റാക്കാന്‍ കെല്‍പ്പുള്ള നായികയായി നയന്‍താര മാറിക്കഴിഞ്ഞു. ഈ വിശ്വാസമാണ് പ്രതിഫല കാര്യത്തില്‍ എല്ലാ നടിമാരെയും പിന്‍തള്ളി നയന്‍സിനെ നടന്‍മാര്‍ക്കൊപ്പം മുന്‍നിരയില്‍ എത്തിച്ചത്.

തമിഴില്‍ മാത്രമല്ല തെലുങ്കിലും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് നയന്‍താര. ബാലയ്യ നായകനാകുന്ന പുതിയ തെലുങ്കുചിത്രത്തില്‍ മൂന്നുകോടി രൂപയാണ് നടിയുടെ പ്രതിഫലം. ഇപ്പോഴുള്ള തെലുങ്ക് നടിമാരില്‍ ആരും ഇത്രയും തുക കൈപ്പറ്റിയിട്ടില്ല എന്നത് നയന്‍സിനെ വിലപിടിപ്പുള്ള ഒരു താരമായി മാറ്റുന്നു. ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം സൈറായിലും നയന്‍താരയാണ് നായിക. ചിത്രത്തിന്റെ പേരുപോലെ തന്നെ വലിപ്പമുണ്ട് നയന്‍സിന്റെ പ്രതിഫലത്തിനും. ആറര കോടിയാണ് കിട്ടുന്ന പ്രതിഫലം. ചിരഞ്ജീവിയുടെ മകനും നടനുമായ റാംചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക