Image

പീറ്റേഴ്‌സ്ബര്‍ഗിലും ടാമ്പയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു

Published on 10 September, 2017
പീറ്റേഴ്‌സ്ബര്‍ഗിലും ടാമ്പയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഫ്‌ളൊറിഡ: വഴിമാറി എത്തുന്ന ഇര്‍മ വിതക്കുന്ന സംഹാരതാണ്ഡവത്തെ നേരിടാന്‍ ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ പീറ്റേഴ്‌സ്ബര്‍ഗിലും 6 മണി മുതല്‍ ടാമ്പയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.

കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങരുതെന്നും കൊള്ള നടത്താനുള്ള ഏതൊരു ശ്രമത്തെയും അതി ശക്തമായി നേരിടുമെന്നും ടാമ്പ മേയര്‍ ബോബ് ബക്ക് ഹോണ്‍ പറഞ്ഞു. 60 ശതമാനം വീടുകളിലും വൈദ്യുതി കാണില്ല. ഈ സ്ഥിതി ദിവസങ്ങളാ ആഴ്ചകളോ നീളാം. 90 വര്‍ഷമായി നാം നേരിടാതിരുന്ന അവസ്ഥ ഇപ്പോള്‍ നമ്മുടെ മുന്‍പിലെത്തിയിരിക്കുകയാണെന്നുമേയര്‍ പറഞ്ഞു.

രാവിലെ 9.10-നു ഫ്‌ളൊറിഡ കീ വെസ്റ്റില്‍ ഇര്‍മയുടെ കേന്ദ്രബിന്ദു എത്തി. 15 അടി വരെ വെള്ളം ഉയര്‍ന്നു.
മയാമിയില്‍ കനത്ത മഴയും ശക്തമായ കാറ്റും അടിച്ചു കൊണ്ടിരിക്കുന്നു. കാറ്റില്‍ വസ്തുക്കള്‍ പറന്നു നടക്കുന്നതായി ജോയി കുറ്റിയാനി അറിയിച്ചു. പലയിടത്തും വൈദ്യുതി ഇല്ല.

മയാമി വിട്ടു പോയവര്‍ തിരിച്ചു വരാവുന്ന സാഹചര്യമല്ല ഇപ്പോഴെന്നു സെനറ്റര്‍ മാര്‍ക്കോ റൂബിയോ പറഞ്ഞു. പലരും അഭയം നേടിയ ടാമ്പയും മറ്റും ഇപ്പോള്‍ ഇര്‍മയുടെ നേരിട്ടുള്ള ഭീഷണിയിലാണ്.
ഇര്‍മ ജോര്‍ജിയയിലെക്കും എത്തുമെന്നു സൂചനകളുണ്ട്.

സൗത്ത് വെസ്റ്റ് ഫ്‌ളൊറിഡയിലെ നേപ്പിള്‍സ്, ഫോര്‍ട്ട് മയേഴ്‌സ്, സരസോട്ട, ടാമ്പാ ബേ എന്നീ മേഖലകളാണു ഇര്‍മയുടെ സഞ്ചര പഥത്തിലുള്ളത്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക