Image

സ്റ്റേജ് ഷോ 'പൂമരം 2017'

ലാലി ജോസഫ് Published on 11 September, 2017
സ്റ്റേജ് ഷോ 'പൂമരം 2017'
ഡാലസ് :  വേള്‍ഡ് മലയാളി ഡാലസ് പ്രോവിന്‍സ് ഏറ്റെടുത്ത് നടത്തുന്ന ' പൂമരം 2017' എന്ന പ്രോഗ്രാം ഡാലസ്  സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ സെപ്റ്റംമ്പര്‍ 23 ാം തീയതി വൈകിട്ട് 6.30 മണിക്ക് നടത്തുന്നു. സെല്ലുലോയിഡിലെ 'കാറ്റേ കാറ്റേ എന്ന പാട്ടിന് കേരളാ സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ് നേടിയ വൈയ്ക്കം വിജയലക്ഷമി, എഷ്യനെറ്റ് ഫിലിം അവാര്‍ഡ് കരസ്ഥമാക്കിയ അനുശ്രി, 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന ഹിറ്റ് പാട്ട് എഴുതി ഈണം പകര്‍ന്ന  അരിസ്റ്റോ സുരേഷ്, മിമിക്രി ആര്‍ട്ടിസ്റ്റ് അബി, അനുപ് ചന്ദ്രന്‍, കൈരളി ചാനല്‍ നടത്തിയ കഥാപ്രസംഗ റിയാലിറ്റി ഷോയില്‍ വിന്നറും കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റും ആയ ബിനോയി കുര്യാക്കോസ്, ഫ്‌ളൂട്ട് വായനയില്‍ അത്ഭുതൂ സ്യഷ്ടിക്കുന്ന രാജേഷ് ചേര്‍ത്തല, ഇവര്‍ എല്ലാംവരും കൂടി ഒരുക്കുന്ന ഒരു നല്ല കലാവിരുന്ന് ആസ്വദിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാലസിലുള്ള സഹ്യദരായ എല്ലാം മലയാളികളേയും ക്ഷണിക്കുന്നു.


സ്റ്റേജ് ഷോ 'പൂമരം 2017'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക