Image

ബീഹാറില്‍ ട്രക്ക്‌ ഇടിച്ച്‌ അഞ്ചു പോലീസുകാര്‍ മരിച്ചു

Published on 11 September, 2017
ബീഹാറില്‍ ട്രക്ക്‌ ഇടിച്ച്‌ അഞ്ചു പോലീസുകാര്‍ മരിച്ചു


പാറ്റ്‌ന: ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ അമിത വേഗത്തിലെത്തിയ ട്രക്ക്‌ ഇടിച്ച്‌ അഞ്ചു പോലീസുകാര്‍ മരിക്കുകയും നാലു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

മുസാഫര്‍പുരിലെ അകുറഹാനില്‍ ഞായറാഴ്‌ച രാത്രിയിലാണ്‌ സംഭവം. ഡിവൈഎസ്‌പി കൃഷ്‌ണ മുരാരി പ്രസാദിന്റെ നേതൃത്വത്തില്‍ അനധികൃത മദ്യം പിടികൂടാന്‍ പോകുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക