Image

മലബാര്‍ ക്രിസ്‌ത്യന്‍ കോളേജില്‍ മോഡിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യുന്നത്‌ കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു

Published on 11 September, 2017
മലബാര്‍ ക്രിസ്‌ത്യന്‍ കോളേജില്‍ മോഡിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യുന്നത്‌ കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു


കോഴിക്കോട്‌ മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യുന്നത്‌ കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു. നിര്‍ബന്ധമായി പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ കോളേജുകളിലും തത്സമയം സംപ്രേക്ഷണ ചെയ്യണമെന്ന യുജിസി ഉത്തരവിനെതിരെയായിരുന്നു കെഎസ്‌യു പ്രതിഷേധം.

നാല്‍പ്പത്‌ മിനിറ്റോളം കോളേജിന്റെ കംപ്യൂട്ടര്‍ റൂമില്‍ പ്രസംഗം കേള്‍പ്പിച്ചിരുന്നു. തുടര്‍ന്ന്‌ പ്രതിഷേധക്കാരെത്തി പ്രസംഗ സംപ്രേക്ഷണം തടസ്സപ്പെടുത്തുകയായിരുന്നു. ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ പ്രസംഗം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന നിലപാട്‌ എടുത്തതെന്നും ഇത്‌ അനുവദിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

നിര്‍ബന്ധമായി പ്രസംഗം കേള്‍പ്പിക്കണമെന്ന്‌ ഉത്തരവിനെതിരെ പ്രതിഷേധിക്കുമെന്ന്‌ കെഎസ്‌യു സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിരുന്നു. പ്രസംഗം സംസ്ഥാന വ്യാപകമായി ബഹിഷ്‌കരിക്കുമെന്ന്‌ എസ്‌എഫ്‌ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തിന്റെ ഭാഗമായി യങ്‌ ഇന്ത്യ ന്യൂ ഇന്ത്യ എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു നരേന്ദ്ര മോഡിയുടെ പ്രസംഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക