Image

ജര്‍മന്‍ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ജര്‍മനിയില്‍ പോകാന്‍ തുര്‍ക്കി പൗരന്മാരെ വിലക്കി

ജോര്‍ജ് ജോണ്‍ Published on 11 September, 2017
ജര്‍മന്‍ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ജര്‍മനിയില്‍ പോകാന്‍ തുര്‍ക്കി പൗരന്മാരെ വിലക്കി


ബെര്‍ലിന്‍: സെപ്റ്റംബര്‍ 24 വരെ ജര്‍മനിയിലേക്ക് സഞ്ചരിക്കുന്നതില്‍നിന്ന് തുര്‍ക്കി പൗരന്മാരെ
തുര്‍ക്കി വിലക്കി. തുര്‍ക്കി വിവിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം
നല്‍കിയത്. ജര്‍മനിയില്‍ കഴിയുന്നവര്‍ രാജ്യം വിടരുതെന്നും നിര്‍ദേശമുണ്ട്. യൂറോപ്യന്‍
യൂനിയനില്‍ അംഗത്വം നല്‍കുന്നത് തടയുന്നതിന് മുന്നോടിയായി ജര്‍മന്‍ രാഷ്ട്രീയ
നേതാക്കള്‍ തുര്‍ക്കിക്കെതിരെ പ്രചാരണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതാണ് തുര്‍ക്കി
പൗരന്മാരെ ജര്‍മനിയിലേക്ക് സഞ്ചരിക്കുന്നതില്‍നിന്ന് തുര്‍ക്കി വിലക്കാനുള്ള കാരണം.

തുര്‍ക്കിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടികളാണ് ഈ നീക്കത്തിനു പിന്നില്‍. തുര്‍ക്കി വിഷയത്തില്‍
ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലും പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി മാര്‍ട്ടിന്‍ ഷൂള്‍സും
തമ്മിലുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം
തടസ്സപ്പെടുത്താനും, തുര്‍ക്കിക്ക് 468 കോടി ഡോളറിെന്റ സഹായധനം മരവിപ്പിക്കാനും
ലക്ഷ്യംവെച്ചുള്ള വാദഗതികള്‍ ഉന്നയിച്ചു എന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ജര്‍മന്‍ പാലമെന്റ് തരഞ്ഞെടുപ്പില്‍ ജര്‍മനിയിലെ തുര്‍ക്കി പൗരന്മാര്‍ തുര്‍ക്കിയോട്
ശത്രുതമനോഭാവം പുലര്‍ത്താത്ത നേതാക്കള്‍ക്ക് വോട്ട് ചെയ്യണമെന്ന് പ്രസിഡന്റ് തയ്യിബ്
എര്‍ഡോഗാന്‍ ആഹ്വാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക