Image

ലോസാഞ്ചലസില്‍ ഐ.ടി. പ്രൊഫഷനലുകളുടെ ഓണാഘോഷം

Published on 12 September, 2017
 ലോസാഞ്ചലസില്‍ ഐ.ടി. പ്രൊഫഷനലുകളുടെ ഓണാഘോഷം
ലോസ് ഏഞ്ചലസ്: ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്നവരും കുടുംബാംഗങ്ങളും പങ്കെടുത്ത ഓണാഘോഷം ഹൃദ്യമായി. വുഡ്‌ലാന്‍ഡ്‌സ് ഹില്ലില്‍ നടത്തിയ ആഘോഷത്തില്‍ 300 ല്‍ പരം പേര്‍ പങ്കെടുത്തു.

രാവിലെ 10 നു തുടങ്ങി വൈകീട്ട് ആറിനു സമാപിച്ച ആഘോഷത്തില്‍ പൂക്കളവും തിരുവാതിരയും വ്യത്യസ്ഥമായ കലാപരിപാടികളും അരങ്ങേറി.

വടംവലി, കസേരകളി, സുന്ദരിക്കു പൊട്ടു തൊടല്‍, മെഴുകുതിരി കത്തിച്ചോട്ടം തുടങ്ങി വിവിധ മത്സരങ്ങളും നടന്നു. മലയാളി മന്നന്‍, മലയാളി മങ്ക മത്സരങ്ങള്‍ ഏറെ ആകര്‍ഷണീയമായി.
ഡിലോയിറ്റ്, കോഗ്നൈസന്റ്, യു.എസ്.ടി.ഗ്ലോബല്‍, ടി.സി.എസ്. തുടങ്ങി വിവിധ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരാണു പാരമ്പര്യം മറക്കാതെ ഓണാഘോഷത്തിനെത്തിയത്. എവിടെ ആയിരുന്നാലും ഓണാഘോഷം മറക്കില്ല എന്ന മലയാളിയുടെ സ്വഭാവ വിശേഷം ഇവിടെയും അരങ്ങേറി. മുഖ്യ കോര്‍ഡിനേറ്റര്‍ ശിവകുമാര്‍ കുരുക്കള്‍ പറഞ്ഞു.

 ലോസാഞ്ചലസില്‍ ഐ.ടി. പ്രൊഫഷനലുകളുടെ ഓണാഘോഷം ലോസാഞ്ചലസില്‍ ഐ.ടി. പ്രൊഫഷനലുകളുടെ ഓണാഘോഷം ലോസാഞ്ചലസില്‍ ഐ.ടി. പ്രൊഫഷനലുകളുടെ ഓണാഘോഷം ലോസാഞ്ചലസില്‍ ഐ.ടി. പ്രൊഫഷനലുകളുടെ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക