Image

ദല്‍ഹിയിലെ ചുവന്ന തെരുവ്‌ ഒഴിപ്പിക്കുന്നു

Published on 12 September, 2017
ദല്‍ഹിയിലെ ചുവന്ന തെരുവ്‌  ഒഴിപ്പിക്കുന്നു

ന്യൂദല്‍ഹി: ദല്‍ഹി ജിബി റോഡിലെ ചുവന്ന തെരുവ്‌ ഒഴിപ്പിക്കാന്‍ ദല്‍ഹി വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ജി.ബി റോഡിലെ 124 വേശ്യാലയ ഉടമകള്‍ക്ക്‌ കമ്മീഷന്‍ നോട്ടീസ്‌ അയച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം പൊളിച്ചു നീക്കുമെന്ന്‌ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. പാര്‍ലമെന്റില്‍ നിന്ന്‌ മൂന്നു കിലോമീറ്റര്‍ അകലെയാണ്‌ ജിബി റോഡ്‌.

ലീഗല്‍ കൗണ്‍സിലര്‍ പ്രിന്‍സി ഗോയലിന്റെയും ഹെല്‍പ്പ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ കിരണ്‍ നെഗിയുടെയും നേതൃത്വത്തിലാണ്‌ വനിതാ കമ്മീഷന്‍ സംഘം വേശ്യാലയത്തിന്റെ ഉടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയത്‌. തിരിച്ചറിയല്‍ രേഖകളുമായി ഈ മാസം 21 നും 24 നും ഇടയില്‍ ഹാജരാകുവാനാണ്‌ നിര്‍ദ്ദേശം.

 ഉടമസ്ഥരില്ലാത്ത ഇടങ്ങളില്‍ നോട്ടീസ്‌ പതിച്ചു. ദല്‍ഹി ജിബി റോഡ്‌ റെഡ്‌ ലൈറ്റ്‌ ഏരിയയില്‍ 15000 ത്തിലധികം സെക്‌സ്‌ വര്‍ക്കേഴ്‌സും 1000 ത്തോളം കുട്ടികളും ഇവിടെ താമസിക്കുന്നുണ്ട്‌.

2012 ല്‍ 23 തവണ റെയ്‌ഡ്‌ നടത്തി 49 സ്‌ത്രീകളെ രക്ഷപെടുത്തി. ആയിരക്കണക്കിന്‌ സ്‌ത്രീകളെയാണ്‌ ഓരോ വര്‍ഷവും രക്ഷപ്പെടുത്തുന്നത്‌. പക്ഷെ രക്ഷപ്പെടുത്തുന്നവരേക്കാള്‍ കൂടുതലാണ്‌ ഇവിടെയെത്തുന്നവരുടെ എണ്ണമെന്ന്‌ സ്വാതി മലിവാള്‍ പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക