Image

ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ആഞ്ചനേയ പുനലൂര്‍ക്ക്

Published on 12 September, 2017
ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ആഞ്ചനേയ പുനലൂര്‍ക്ക്
കൊല്ലം: ഐക്കരക്കോണത്തിന്റെ കലാ, കായിക, സാംസ്‌കാരിക പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഏകദിന അന്തര്‍ സംസ്ഥാന കബഡി മേള നടത്തി. ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും 25,000 രൂപയും ഒന്നാം സ്ഥാനം നേടിയ ആഞ്ചനേയ പുനലൂര്‍ക്ക് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹന്‍ റോയ് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ലളിതാംബിക മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 10,000 രൂപയും ദീപിക പട്ടാഴി കരസ്ഥമാക്കി.

കേരളത്തിലും തമിഴ്‌നാട്ടിലും നിന്നുമുള്ള 16ല്‍ അധികം ടീമുകളാണ് ഏരീസ് ഐ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

കായിക രംഗത്ത് മഹത്തായ പാരമ്പര്യമുള്ള നാടാണ് ഐക്കരക്കോണം. ഒരുപാട് കായിക പ്രതിഭകളെ പ്രത്യേകിച്ചും കബഡിയില്‍ സൃഷ്ടിച്ച നാടാണ് ഐക്കരക്കോണം. പുതിയ തലമുറയെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും അതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുന്നതിനും വേണ്ടിയാണു ഐ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. വരും വര്‍ഷങ്ങളില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടു കൂടി കൂടുതല്‍ വിപുലീകരിച്ചു ഐ കബഡി ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതി. കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനും ഉദ്ദേശമുണ്ട് ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഐ കബഡി ചീഫ് കോര്‍ഡിനേറ്ററുമായ പ്രഭിരാജ് പറഞ്ഞു.

മേളയുടെ ഭാഗമായി പുനലൂര്‍ ടൗണില്‍ റോഡ് ഷോ നടത്തി. സിനിമസീരിയല്‍ നടന്‍ വിവേക് ഗോപന്‍ മേള ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ശ്യാംലാല്‍ പതാക ഉയര്‍ത്തി.

ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ആഞ്ചനേയ പുനലൂര്‍ക്ക്
I Kabadi first prize winners
ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ആഞ്ചനേയ പുനലൂര്‍ക്ക്
Aries Group CEO Sohan Roy with actor Vivek Gopan
ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ആഞ്ചനേയ പുനലൂര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക