Image

അണ്ണാ ഡിഎംകെയില്‍ അഴിച്ചുപണി: ശശികലയും ദിനകരനും പുറത്ത്‌

Published on 12 September, 2017
അണ്ണാ ഡിഎംകെയില്‍ അഴിച്ചുപണി:  ശശികലയും ദിനകരനും പുറത്ത്‌
 അണ്ണാ ഡിഎംകെയിലെ അഴിച്ചുപണിയില്‍ വി.കെ ശശികലയും ടി.ടി.വി ദിനകരനും പുറത്ത്‌. ചെന്നൈയില്‍ ചേരുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്‌ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ നിന്നും വി.കെ ശശികലയെ പുറത്താക്കിയ പ്രമേയം പാസാക്കിയത്‌.

 സര്‍ക്കാരിനെ മറിച്ചിടുമെന്ന്‌ വെല്ലുവിളി ഉയര്‍ത്തിയ ടി.ടി.വി ദിനകരനെയും അനുയായികളെയും പുറത്താക്കിയിട്ടുണ്ട്‌. എഐഎഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ അന്തരിച്ച ജയലളിതയോടുളള ആദരസൂചകമായി ജനറല്‍ സെക്രട്ടറി സ്ഥാനം തുടര്‍ന്ന്‌ ഉണ്ടാകില്ലെന്നും ഒഴിച്ചിടുകയാണെന്നും ജയലളിത തന്നെ അവസാന ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്‌. 

അതേസമയം ജനറല്‍ സെക്രട്ടറിയുടെ അധികാരങ്ങള്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ്‌ കോ ഓര്‍ഡിനേറ്ററായ ഒ. പനീര്‍സെല്‍വത്തിലേക്ക്‌ വന്നുചേരുമെന്നാണ്‌ അറിയുന്നതു. എടപ്പാടി പളനിസ്വാമിയാണ്‌ അസ്റ്റിസ്റ്റന്റ്‌ കോ ഓര്‍ഡിനേറ്റര്‍.

ജയലളിത നിയമിച്ചവര്‍ പാര്‍ട്ടിയില്‍ അതേ സ്ഥാനങ്ങളില്‍ തുടരുമെന്നും രണ്ടില ചിഹ്നം വീണ്ടെടുക്കണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും നയിക്കുന്ന സമിതിയാകും പാര്‍ട്ടിയെ തുടര്‍ന്ന്‌ നയിക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക