Image

ദുല്‍ഖറിന്റെ ആദ്യ മാസ് ചിത്രം വരുന്നു, സംവിധാനം അന്‍വര്‍ റഷീദ്

Published on 12 September, 2017
ദുല്‍ഖറിന്റെ ആദ്യ മാസ് ചിത്രം വരുന്നു, സംവിധാനം അന്‍വര്‍ റഷീദ്
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാമ് ദുല്‍ഖര്‍ എത്തുക എന്നാണ് വിവരം. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനില്‍ ദുല്‍ഖര്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു.

ദുല്‍ഖറിന്റേതായി എത്തുന്ന മാസ് ചിത്രമാവും ഇതെന്നാണ് വിവരം. ശിവപ്രസാദ് എന്ന പുതുമുഖമാണ് തിരക്കഥ നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ആണ് നിര്‍മാണം. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദും ദുല്‍ക്കറും വീണ്ടും ഒന്നിക്കുന്ന എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

നേരത്തെ സലാം ബുക്കാരി സംവിധാനം ചെയ്യുന്ന–ബിപിന്‍ ചന്ദ്രന്‍ എഴുതുന്ന സിനിമയില്‍ ദുല്‍ഖര്‍ പൊലീസ് വേഷം ചെയ്യുന്നതായി വാര്‍ത്ത വന്നിരുന്നു. ആ ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു അന്‍വര്‍ റഷീദ്. സലാം ബുഖാരി പ്രോജക്ട് ഇതിന് ശേഷമാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക