Image

റോഡില്‍ പാടിയ കുട്ടിക്ക് സിനിമയില്‍ അവസരമൊരുക്കി ജയസൂര്യ

Published on 12 September, 2017
റോഡില്‍ പാടിയ കുട്ടിക്ക് സിനിമയില്‍ അവസരമൊരുക്കി ജയസൂര്യ
സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുകയും സിനിമയുടെയും അല്ലാതെയുമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന താരമാണ് ജയസൂര്യ. ഇപ്പോള്‍ വീണ്ടും താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വാര്‍ത്തയാകുന്നത്. ഒരു കുട്ടി മനോഹരമായി ഗാനം ആലപിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. മാത്രമല്ല ഈ കുട്ടിയുടെ വിവരങ്ങള്‍ അറിയിക്കണമെന്നും അത്ഭുതപ്രതിഭ തന്നെയാണ് ഈ മിടുക്കിയെന്നുമായിരുന്നു ജയസൂര്യ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

ഇതോടെ നിരവധിയാളുകള്‍ കുട്ടിയുടെ പേരും വിവരവും കമന്റ് ചെയ്തു. ഇതോടെ കുട്ടിയുടെ വീട്ടിലേക്ക് ജയസൂര്യ വിളിച്ചു. കായംകുളം സ്വദേശിയായ ശിവഗംഗയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. ശിവഗംഗയുടെ അമ്മയാണ് ഫോണ്‍ അറ്റന്റ് ചെയ്തത്. ബുദ്ധിമുട്ടാകില്ലെങ്കില്‍ തന്റെ വീട്ടില്‍ വരാമോയെന്നും ആ അമ്മയോടും മകളോടും ജയസൂര്യ ചോദിച്ചു.

അവര്‍ രാവിലെ തന്നെ ജയസൂര്യയുടെ വീട്ടിലെത്തി. ശിവഗംഗ സ്വപ്നത്തില്‍ പോലും വിചിരിക്കാത്ത സമ്മാനമാണ് ജയസൂര്യ നല്‍കിയത്. മറ്റൊന്നുമല്ല താരത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനും ഒപ്പം ആ സിനിമയില്‍ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുമുള്ള അവസരം. ഈ വിവരവും ജയസൂര്യ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്…

സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ ..

ഇന്നലെ എ ആ യില്‍ കണ്ട ”ശിവഗംഗ” എന്ന മോളാണ് , രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിക്കുന്ന നവാഗത സംവിധായകനായ “ടമാഷശ അിീേി്യ” സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന “ഗബ്രി” എന്ന ചിത്രത്തിലെ ഗായിക…
(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.)
മോള്‍ടെ വിവരങ്ങള്‍ തന്ന എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും ..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക