Image

ഇരുവൃക്കകളും തകരാറിലായ യുവതി ചികില്‍സാ സഹായം തേടുന്നു

Published on 07 March, 2012
ഇരുവൃക്കകളും തകരാറിലായ യുവതി ചികില്‍സാ സഹായം തേടുന്നു
ഖമീസ്‌ മുശൈത്‌: ഇരുവൃക്കകളും തകരാറിലായ യുവതി ചികില്‍സാ സഹായം തേടി അസീര്‍ പ്രവാസി സംഘത്തെ സമീപിച്ചു. കൊല്ലം ചവറ പന്മന ആസിഫ്‌ മന്‍സില്‍ ശെമീറത്ത്‌ ബീവിയാണ്‌ ഇരു വൃക്കകളും തകരാറിലായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സ തേടുന്നത്‌. വൃക്ക മാറ്റിവെക്കലല്ലാതെ പോവഴിയില്ലെന്നാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്‌. കൂലി പണിക്കാരനായ ഭര്‍ത്താവിന്‌ കിട്ടുന്ന തുച്ഛവരുമാനം കൊണ്ട്‌ ചികില്‍സാഭാരം താങ്ങാന്‍ കഴിയില്ല. നാലും അഞ്ച്‌ വയസ്സുള്ള രണ്ട്‌ കുഞ്ഞുങ്ങളുണ്ട്‌.

സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ നാട്ടിലെ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ തേവലക്കര ബ്രാഞ്ചില്‍ 560433446 എന്ന അക്കൗണ്ടിലേക്ക്‌ അയക്കുകയോ വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ നൗഷാദ്‌ പാട്ടറയെ (0597807674) എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന്‌ അഭ്യര്‍ഥിച്ചു.
ഇരുവൃക്കകളും തകരാറിലായ യുവതി ചികില്‍സാ സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക