Image

ട്രെയിനില്‍ നിന്നും കായലിലേക്ക്‌ വീണ ഇരുപത്തിയൊന്നുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 13 September, 2017
ട്രെയിനില്‍ നിന്നും കായലിലേക്ക്‌ വീണ  ഇരുപത്തിയൊന്നുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു


കൊല്ലം: ട്രെയിനില്‍ നിന്നും കായലിലേക്ക്‌ വീണ ഇരുപത്തിയൊന്നുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പാപ്പനംകോട്‌ സ്വദേശിനിയാണ്‌ അപകടത്തില്‍പ്പെട്ടത്‌. പുനലൂരില്‍ നിന്നു കന്യാകുമാരിയിലേക്ക്‌ പോയ പാസഞ്ചര്‍ ട്രെയിനില്‍ നിന്നുമാണ്‌ പെണ്‍കുട്ടി പരവൂര്‍ കായലിലേക്ക്‌ വീണത്‌.ടികെഎം എന്‍ജിനീയറിംഗ്‌ കോളേജിലെ നാലാം വര്‍ഷ കെമിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥിനിയാണ്‌ പെണ്‍കുട്ടി.


ട്രെയിനില്‍ തിരക്കായതിനാല്‍ വാതിലിനോട്‌ ചേര്‍ന്നുള്ള യാത്രക്കിടയില്‍ പരവൂര്‍ കായലിന്‌ കുറുകെ മാമൂട്ടില്‍ പാലത്തില്‍ ട്രെയിന്‍ കയറിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. ഈ സമയം പാലത്തിന്‌ സമീപം രണ്ടു വള്ളത്തിലായി മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരുന്നവരും തീരത്തുണ്ടായിരുന്ന പരവൂര്‍ പോലീസിന്റെ ജനമൈത്രി കടലോര ജാഗ്രത സമിതി പ്രവര്‍ത്തകരും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ്‌ പെണ്‍കുട്ടിയെ കരയ്‌ക്കെത്തിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക