Image

ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ല: എഴുത്ത്‌ തുടരുമെന്ന്‌ കാഞ്ച ഐലയ്യ

Published on 13 September, 2017
ഭീഷണിക്കുമുന്നില്‍  മുട്ടുമടക്കില്ല: എഴുത്ത്‌ തുടരുമെന്ന്‌ കാഞ്ച ഐലയ്യ

ഹൈദരാബാദ്‌: എഴുത്ത്‌ തുടര്‍ന്നാല്‍ നാവരിയുമെന്ന്‌ പറഞ്ഞവര്‍ക്ക്‌ മറുപടിയുമായി ദളിത്‌ ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ രംഗത്ത്‌. ഭീഷണികളെ താന്‍ ഭയക്കുന്നില്ലെന്നും വെടിയുണ്ടകള്‍ക്ക്‌ തന്റെ എഴുത്തിനെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'വൈശ്യാസ്‌ ആര്‍ സോഷ്യല്‍ സ്‌മഗ്ലേഴ്‌സ്‌'  എന്ന ഐലയ്യയുടെ പുസ്‌തകം പുറത്ത്‌ വന്നതിന്‌ ശേഷം നിരവധി ഭീഷണികള്‍ ഐലയ്യക്ക്‌ നേരെ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഒരു ഭീഷണിക്കുമുന്നിലൂം ഞാന്‍ മുട്ടുമടക്കില്ല, എന്റെ തലച്ചോറ്‌ ബുള്ളറ്റുകളെ ഭയപ്പെടുന്നില്ല, ജീവിച്ചിരുക്കുന്നിടത്തോളം കാലം അംബേദ്‌ക്കറൈറ്റിനും ദളിതര്‍ക്കുമായി എഴുതികൊണ്ടെയിരിക്കും അദ്ദേഹം പറഞ്ഞു.

'എല്ലാ ക്ഷേത്രങ്ങളിലും വൈശ്യര്‍ക്ക്‌ ഒരു പ്രത്യേക ധര്‍മ ശൃംഖല ഉണ്ട്‌, എല്ലാവരും അവര്‍ക്ക്‌ തുല്യരാണെങ്കില്‍, അവര്‍ ക്ഷേത്രങ്ങളില്‍ നിര്‍മ്മിച്ച എല്ലാ ഗസ്റ്റ്‌ഹൗസുകളിലും ദളിതുകള്‍ക്കായി കുറഞ്ഞത്‌ രണ്ടു മുറികള്‍ അനുവദിക്കണം. അവര്‍ മാനുഷിക സമത്വത്തില്‍ ബഹുമാനിക്കുന്നുവെങ്കില്‍ അത്‌ കോത്തഗൂദാമിലോ യാദദ്രിയിലോ ആകട്ടെ.' അദ്ദേഹം കൂട്ടി ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക