Image

ദാവൂദ്‌ ഇബ്രാഹിമിന്റ 670 കോടിയുടെ സ്വത്തുക്കള്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കണ്ടുകെട്ടി

Published on 13 September, 2017
 ദാവൂദ്‌ ഇബ്രാഹിമിന്റ 670 കോടിയുടെ  സ്വത്തുക്കള്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കണ്ടുകെട്ടി


മുംബൈ അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിമിന്റെ സ്വത്ത്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കണ്ടുകെട്ടി. 670 കോടിയുടെ സ്വത്ത്‌ മരവിപ്പിച്ചു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കറാച്ചി, പാകിസ്‌താന്‍ എന്നിവിടങ്ങളില്‍ ശൃംഖലയുണ്ടെന്ന്‌ അവകാശപ്പെടുന്ന ദാവൂദിന്റെ സംഘടനയ്‌ക്ക്‌ ബ്രിട്ടനിലും വേരുകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത്‌ വന്നിരുന്നു.

വാര്‍വിക്ക്‌ഷൈറിലെ ഹോട്ടല്‍, മിഡ്‌ലാന്‍ഡിലെ വസതികള്‍ എന്നിവയടക്കമുള്ളതാണ്‌ കണ്ടുകെട്ടിയത്‌. ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്ത്‌ വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ്‌ ഇബ്രാഹിം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക