ന്യൂജേഴ്സി: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പും, സീറോ മലബാര്‍
കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ഗ്രാന്റ് പേട്രനുമായ മാര്‍ ജോര്‍ജ്
ആലഞ്ചേരിയെ ന്യൂജേഴ്സിയലെ ഗാര്‍ഫീല്‍ഡ് ദേവാലയത്തില്‍ കൂടിയ എസ്.എം.സി.സിയുടെ
വിവിധ ചാപ്റ്ററുകളുടെ സംയുക്ത യോഗം അനുമോദിച്ചു.
ഫാ. ജോയി ആലപ്പാടിന്റെ
അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എസ്.എം.സി.സിയുടെ സ്ഥാപക പ്രസിഡന്റ് ഡോ. ജയിംസ്
കുറിച്ചി അനുമോദന പ്രമേയം അവതരിപ്പിച്ചു. എസ്.എം.സി.സിയുടെ തുടക്കംമുതല്‍ മാര്‍
ജോര്‍ജ് ആലഞ്ചേരി നല്‍കിവരുന്ന പ്രാര്‍ത്ഥനാപൂര്‍വ്വമായ നേതൃത്വത്തേയും,
സഹായങ്ങളേയും ഡോ. ജയിംസ് കുറിച്ചി തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
സഭയുടെ ഐക്യത്തിനും വളര്‍ച്ചയ്ക്കും ആലഞ്ചേരി പിതാവിന്റെ സ്ഥാനലബ്ദി ഏറെ
സഹായകമാകുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എസ്.എം.സി.സി നാഷണല്‍
സെക്രട്ടറി ജോസഫ് കാഞ്ഞമല അഭിപ്രായപ്പെട്ടു. എസ്.എം.സി.സിയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ പിതാവ് നല്‍കിയിട്ടുള്ള മഹത്തരമായ
പ്രോത്സാഹനങ്ങളെ കാഞ്ഞമല തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു.
എസ്.എം.സി.സി നാഷണല്‍ വൈസ് പ്രസിഡന്റ് തോമസ് എം. തോമസ്, ജോയിന്റ്
സെക്രട്ടറി ലയ്സി അലക്സ്, ട്രൈസ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ജിബി തോമസ്, വിവിധ
ചാപ്റ്റര്‍ പ്രസിഡന്റുമാരായ ജോസ് മാളേയ്ക്കല്‍, സിറിയക് കുര്യന്, ജോസ്
ഞാറക്കുന്നേല്‍, അലക്സ് തോമസ്, ബോര്‍ഡ് മെമ്പേഴ്സായ തോമസ് പാലത്തറ, മോഡി
ജേക്കബ്, ഗാര്‍ഫീല്‍ഡ് ദേവാലയ ട്രസ്റ്റിമാരായ ജോയി ചാക്കപ്പന്, ഫ്രാന്‍സീസ്
പള്ളുപേട്ട തുടങ്ങിയ നേതാക്കള്‍ പിതാവിനെ അനുമോദിച്ച് സംസാരിച്ചു. ഷോളി
കുമ്പിളുവേലി അറിയിച്ചതാണിത്.