Image

കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ സിബിഐ കോടതിയില്‍

Published on 13 September, 2017
കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ സിബിഐ കോടതിയില്‍


ഫസല്‍ വധക്കേസില്‍ സിപിഐഎം നേതാവ്‌ കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി. 

മുഖ്യമന്ത്രി പങ്കെടുത്ത ചലചിത്ര അവാര്‍ഡ്‌ വിതരണത്തില്‍ കാരായി രാജന്‍ പങ്കെടുത്തത്‌ ജാമ്യവ്യവസ്ഥ ലംഘിച്ചാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സിബിഐ നീക്കം. ജില്ലാ പഞ്ചായത്ത്‌ യോഗത്തില്‍ പങ്കെടുക്കാനാണ്‌ കോടതി കാരായി രാജന്‌ അനുമതി നല്‍കിയത്‌.

നേരത്തെ എറണാകുളം ജില്ല വിട്ടുപോകാന്‍ കാരായി രാജന്‌ സിബിഐ കോടതി താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതികള്‍ ജില്ല വിട്ടുപോകരുതെന്നു മുന്‍പു കോടതി നിര്‍ദേശിച്ചിരുന്നു. 

സിപിഐഎം നിയന്ത്രണത്തിലുള്ള അച്ചടി സ്ഥാപനത്തില്‍ പ്രൂഫ്‌ റീഡറായി ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്തേക്ക്‌ താമസം മാറ്റാന്‍ അനുവദിക്കണമെന്നായിരുന്നു കാരായി രാജന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്‌.

2006 ല്‍ തലശേരിയിലെ എന്‍ഡിഎഫ്‌ പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ്‌ കാരായി രാജന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക