Image

നവയുഗം സാംസ്‌ക്കാരിക വേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക്

Published on 13 September, 2017
നവയുഗം സാംസ്‌ക്കാരിക വേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക്
നവയുഗം സാംസ്‌ക്കാരിക വേദിയുടെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി  വടകര സ്വദേശി സൈഫുദ്ദീന്‍  നാട്ടിലേയ്ക്ക് 
പത്തു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ ഹൌസ് ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. 

ഡ്രൈവര്‍ പണി കൂടാതെ ആ വീട്ടിലെ പുറം പണികളും അവര്‍ ചെയ്യിപ്പിച്ചു. നാലുമാസം കഴിഞ്ഞിട്ടും ഒരു റിയാല്‍ പോലും ശമ്പളമായി നല്‍കിയില്ല. മാതാപിതാക്കളും, ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയ നാട്ടിലുള്ള കുടുംബത്തിന് ചിലവിനുള്ള കാശ് പോലും അയയ്ക്കാന്‍ കഴിയാതെ സൈഫുദ്ദീന്‍ ദുരിതത്തിലായി.

അഞ്ചാം മാസം, ശമ്പളം തന്നില്ലെങ്കില്‍ ഇനി ജോലി ചെയ്യില്ല എന്ന് സൈഫുദ്ദീന്‍ സ്‌പോന്‌സരോട് തറപ്പിച്ചു പറഞ്ഞു. ഇതിന്റെ പേരില്‍ സ്‌പോന്‌സരും അയാളുടെ മകനുമായി തര്‍ക്കം ഉണ്ടാകുകയും, അത് വലിയൊരു വഴക്കായി മാറുകയും ചെയ്തു. ഇതെത്തുടര്‍ന്ന് സ്‌പോണ്‌സര്‍ സൈഫുദ്ദീന് എതിരെ പരാതി നല്‍കിയത് അനുസരിച്ച് പോലീസ് അറസ്റ്റ് ചെയ്തു.

അവിടെ വെച്ചു സൈഫുദ്ദീന്‍ നവയുഗം കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍ വഴി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ ഷിബു കുമാറിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു. ഷിബുകുമാര്‍ പോലീസുമായി ബന്ധപ്പെട്ട്
സൈഫുദ്ദീനെ ജാമ്യത്തില്‍ ഇറക്കുകയും, ലേബര്‍ കോടതിയില്‍ സ്‌പോന്‌സര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. 

കോടതി രണ്ടു പ്രാവശ്യം നോട്ടീസ് അയച്ചിട്ടും സ്‌പോണ്‌സര്‍ ഹാജരായില്ല. തുടര്‍ന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വഴി കോടതി നോട്ടീസ് അയച്ചപ്പോള്‍ സ്‌പോന്‍സര്‍ ഹാജരായി. വാദങ്ങള്‍ക്ക് ഒടുവില്‍ സൈഫുദ്ദീന് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഒടുവില്‍ ഒരു മാസത്തെ ശമ്പളവും സ്‌പോന്‍സര്‍ നല്‍കി.

നവയുഗം തുഗ്ബ സനയ്യ യൂണിറ്റ് സൈഫുദ്ദീന് വിമാനടിക്കറ്റ് നല്‍കി. തുഗ്ബയിലെ നവയുഗം പ്രവര്‍ത്തകരും സുഹൃത്തുക്കളും പിരിവെടുത്ത് ഒരു സഹായധനവും സൈഫുദ്ദീന് കൈമാറി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സൈഫുദ്ദീന്‍ നാട്ടിലേയ്ക്ക് മടങ്ങി.
നവയുഗം സാംസ്‌ക്കാരിക വേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക