Image

മാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായി

സന്തോഷ് ഏബ്രാഹാം Published on 14 September, 2017
മാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായി
ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ നിവാസികള്‍ക്ക് ഗ്യഹാതുരത്വം  ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട്  മലയാളി   അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ (മാപ്പ്)  അതിഗംഭീരമായി സെപ്റ്റംബര്‍ 9 ശനിയാഴ്ച 10 മുതല്‍ 4 മണിവരെ  ഫിലാഡെല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഓണാഘോഷംകൊണ്ടാടി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ താല പ്പൊലി ഏന്തിയ മലയാളിമങ്കമാര്‍ മഹാബലിയേയും വിശിഷ്ഠാതിഥി കളേയും സ്‌റ്റേജിലേക്ക് ഘോഷയാത്രയായി ആനയിച്ചു.

മാവേലിയുടെ  ഓണസന്ദേശത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പത്മശ്രി.  പ്രൊഫ.സോമസുന്ദരം നിലവിളക്ക് കൊളുത്തി ഓണാഘോഷം  ഉദ്ഘാടനം ചെയ്തു. മാപ്പ് പ്രസിഡന്റ്അല്പസ്‌കറിയ, മാപ്പ് ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍തോമസ്ചാണ്ടി, ഫോമ ജനറല്‍  സെക്രട്ടറി ജിബി തോമസ്, മിഡ്അറ്റ്‌ലാന്റിക് റീജിയന്‍ വൈസ്  പ്രസിഡന്റ് സാബുസ്‌കറിയ, കലാ പ്രസിഡന്റ കുര്യന്‍ മത്തായി,  സൗത്ത് ജേഴ്‌സിമലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌രാജുവര്‍ഗീസ്, ഫോമജ്യുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി.മത്തായി,  വൈസ് ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍, മാപ്പ്എക്‌സിക്യൂട്ടിവ്  അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിദ്യത്തിലും ആണ് മുഖ്യാതിഥി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.  ഇതര സംഘടനകളുടേയും മുന്‍കാലനേതാക്കന്മാരുടേയും  സഹകരണംകൊണ്ട്  ഈ വര്‍ഷത്തെ ഓണാഘോഷം ശ്രദ്ധേയമായി. റാന്നി അസോസിയേഷന്‍, കോട്ടയം അസോസിയേഷന്‍,  കല, തിരുവല്ല അസോസിയേഷന്‍, സൗത്ത് ജേഴ്‌സിമലയാളി  അസോസിയേഷന്‍, സ്റ്റാറ്റിനയലന്റ്മലയാളി അസോസിയേഷന്‍,   കേരള സമാജം ഓഫ് സ്റ്റാറ്റിനയലന്റ്,  ഡെല്‍മാമലയാളി അസോസിയേഷന്‍, എന്നീസംഘടനകളുടെ  പ്രാതിനിധ്യം ഈ വര്‍ഷത്തെ ഓണാഘോഷത്തിന്  മാറ്റ്    പതിന്മടങ്ങാക്കി. മുന്‍ ഫോമ പ്രസിഡന്റ്  ജോര്‍ജ്ജ് മാത്യു,   മുന്‍ മാപ്പ് ഭാരവാഹികള്‍, അംഗങ്ങള്‍,  ഫിലാഡെല്‍ഫിയയിലെ സുഹൃത്തുക്കള്‍, വ്യവസായ പ്രമുഖരായ സ്‌പോണ്‍സേഴ്‌സ് തുടങ്ങിയവര്‍
ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നു.

ഓണം ഓര്‍മ്മകളുടെ ഊഞ്ഞാലാട്ടവും ഒരു കഥക്ക്   മുകളില്‍ ഒരു ജനതയുടെ മുഴുവന്‍ ആഘോഷമായി  മാറിയ ഉത്സവം ആണ് ഓണം എന്നും  ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സ്മൃതിഗാഥ ആണ്ഓണം എന്നും   ഓണസന്ദേശത്തില്‍ കൂടി പ്രൊഫ.സോമസുന്ദരം ഓര്‍മ്മിപ്പിച്ചു. പടയോട്ടങ്ങളുടേയോ യുദ്ധങ്ങളുടേയോ വിജയകഥയല്ല,  മറിച്ച്  കൊടുത്ത വാക്കിന്റെ മഹത്തായ വിശ്വാസം ആണ് ഓണം.  തകര്‍ക്കപ്പെടാത്ത വിശ്വസ്തതയാണ്  നാം ഓണത്തിന്റെ ആഘോഷങ്ങളില്‍ കാണേണ്ടത്.   സ്‌നേഹത്തിന്റേയും നന്മയുടേയും വിശ്വാസത്തിന്റേയും  പ്രതീക്ഷയുടേയും പൊന്നോണം നേര്‍ന്നു കൊണ്ട്   ഉദ്ഘാടന പ്രസംഗം ഉപസംഹരിച്ചു.  മാപ്പ് പ്രസിഡന്റ് അല്പസ്‌കറിയ ആമുഖപ്രസംഗം നടത്തി. ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്,  മിഡ്അറ്റ്‌ലാന്റിക് റീജിയന്‍ വൈസ്പ്രസിഡന്റ് സാബുസ്‌കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ഈ വര്‍ഷത്തെ മാപ്പിന്റെ കമ്മ്യൂണിറ്റി എക്‌സലന്‍സ്  അവാര്‍ഡിന് ജോണ്‍മാത്യുവും, കമ്മ്യൂണിറ്റി  അവാര്‍ഡുകള്‍ക്ക്   ലിസി തോമസ്, അലക്‌സ് അലക്‌സാണ്ടര്‍ എന്നിവരും അര്‍ഹരായി.  സെക്രട്ടറി ബെന്‍സണ്‍ പണിക്കര്‍ സ്വാഗതവും, ട്രഷറാര്‍ തോമസ്ചാണ്ടി  കൃതജ്ഞതയും അറിയിച്ചു. പൊതുസമ്മേളനത്തിന്റെ  എം. സി ആയി  ചെറിയാന്‍ കോശി പ്രവര്‍ത്തിച്ചു.  വിഭവസമൃദ്ധമായ 16 വിഭവങ്ങള്‍ ചേര്‍ന്ന ഓണസദ്യ മറ്റൊരു പ്രത്യേകതയായിരുന്നു. തുടര്‍ന്ന്  കലാകാരന്മാരും കലാകാരികളും അണിനിരന്ന ഏറ്റവും മികച്ച  കലാപ്രകടനങ്ങള്‍ ഏവര്‍ക്കും നയനമനോഹാരിതയുടെ വിരുന്നായി മാറി.  ആര്‍ട്‌സ് ചെയര്‍മാന്‍ തോമസ്‌കുട്ടി വര്‍ഗീസ്   ഈ പ്രോഗ്രാമുകള്‍ക്ക് ചുക്കാന്‍ പിടിച്ചു.  കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ എം. സി മാരായി ലിജോ ജോര്‍ജ്ജ്,  സിബി ചെറിയാന്‍, തോമസ്‌കുട്ടി വര്‍ഗീസ്എന്നിവര്‍ പ്രവര്‍ത്തിച്ചു. അല്പസ്‌കറിയ-പ്രസിഡന്റ്     ചെറിയാന്‍ കോശി - സെക്രട്ടറി   തോമസ്ചാണ്ടി-ട്രഷറാര്‍.      


മാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായിമാപ്പ് ഓണാഘോഷം ഫിലാഡെല്‍ഫിയയില്‍ ഉത്സവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക