Image

മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം ദുബൈ കെ.എം.സി.സിയില്‍

Published on 14 September, 2017
മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം ദുബൈ കെ.എം.സി.സിയില്‍
ദുബൈ: ഗള്‍ഫ് നാടുകളിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദുബൈ കെ.എം.സി.സി മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. മൊബൈല്‍ ഫോണ്‍ രംഗത്തെ പ്രമുഖ ഇന്‍സ്റ്റിറ്റിയൂട്ട് നെറ്റ്‌വര്‍ക്കായ ബ്രിറ്റ്‌ക്കൊ ആന്‍ഡ് ബ്രിറ്റ്‌ക്കൊയുമായി സഹകരിച്ച് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ഒരു വിദേശ രാജ്യത്ത് ഇത്തരം സംരംഭം ആരംഭിക്കുന്നത് ആദ്യമായാണ്. 60 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂര്‍ ഓണ്‍ ലൈന്‍ സപ്പോര്‍ട്ടും ലഭിക്കും. ഈ പ്രോഗ്രാമിന്റെ ക്ലാസുകള്‍ എല്ലാ വെള്ളിയാഴ്ചകളില്‍ കാലത്ത് 8.00 മണി മുതല്‍ 12.00 മണി വരെ അല്‍ ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും ഈ ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍ ലാബ് ഉള്‍പ്പെടെയുള്ള പാശ്ചാത്തല സൗകര്യങ്ങള്‍ ദുബൈ കെ.എം.സി.സി സൗജന്യമായി ഒരുക്കും. പരിശീലനത്തിനാവശ്യമായ ടൂള്‍ കിറ്റ് മാത്രമാണ് പഠിതാക്കള്‍ കൊണ്ടുവരേണ്ടത്.


     പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ വിപണന/വിപണനാനന്തര സേവന രംഗത്ത് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തൊഴില്‍ നേടുന്നതിനുള്ള സഹായവും ദുബൈ കെ.എം.സി.സി ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹയും ആക്റ്റിംഗ് ജന:സെക്രട്ടറി ഇസ്മായില്‍ ഏറാമലയും അറിയിച്ചു.


     മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നി പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് പ്രവേശനം.ആദ്യ ബാച്ചില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ സപ്റ്റംബര്‍ 27 ന് മുമ്പ് അല്‍ ബറാഹ കെ.എം.സി.സി ഓഫീസില്‍ നിന്നും ലഭിക്കുന്ന പ്രവേശന ഫോറം പൂരിപ്പിച്ച് തിരിച്ചു നല്‍കേണ്ടതാണ് എന്ന് മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ:സാജിദ് അബൂബക്കര്‍, കണ്‍വീനര്‍ ഷഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2727773 എന്ന നമ്പറില്‍ വിളിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക