Image

രാമലീല റിലീസ്‌: തിയറ്ററുകള്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കണമെന്ന്‌ ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Published on 14 September, 2017
രാമലീല റിലീസ്‌: തിയറ്ററുകള്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കണമെന്ന്‌ ടോമിച്ചന്‍ മുളകുപാടം  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി


ദീലിപിന്റെ പുതിയ ചിത്രമായ രാമലീല റിലീസിന്‌ പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട്‌ നിര്‍മ്മാതാവ്‌ ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
നേരത്തെ സിനിമ ജൂലൈ 21ന്‌ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ ചിത്രത്തിന്റെ റിലീസ്‌ മാറ്റിവെക്കുകയായിരുന്നു. 

പൊതു ജനങ്ങളുടെ ആക്രമത്തെ ഭയന്ന്‌ തിയറ്റര്‍ ഉടമകള്‍ റിലീസിന്‌ വിസമ്മതിക്കുകയായിരുന്നുവെന്നും ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കേസുമായി സിനിമയ്‌ക്ക്‌ ബന്ധമില്ല. 15 കോടി രൂപ മുതല്‍ മുടക്കിയാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌.

രണ്ടുമാസമായിട്ടും കേസിന്റെ സ്ഥിതിയില്‍ മാറ്റമില്ലാത്ത പശ്ചാത്തലത്തില്‍ പൊലീസ്‌ സംരക്ഷണത്തില്‍ സിനിമ റിലീസ്‌ ചെയ്യാന്‍ അനുമതി നല്‍കണമെന്ന്‌ ടോമിച്ചന്‍ മുളകുപാടം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക