Image

ലോക സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മ്മനി ഒന്നാം സ്ഥാനത്ത്

ജോര്‍ജ് ജോണ്‍ Published on 14 September, 2017
ലോക സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മ്മനി ഒന്നാം സ്ഥാനത്ത്
ഫ്രാങ്ക്ഫര്‍ട്ട്: ലോകരാജ്യങ്ങളുടെ ഏറ്റവും പുതിയ സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മ്മനി 'ട്രിപ്പിള്‍ എ' (AAA) സ്ഥാനം നേടി ഒന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളുടെ കടബാദ്ധ്യതാ നിരക്ക് 68 ശതമാനം ആണെങ്കില്‍ ജര്‍മന്‍ ബജറ്റിന്റെ കടബാദ്ധ്യത 41 ശതമാനവും ആണ്. ഈ ബജറ്റ് കടബാദ്ധ്യതാ നിരക്ക് വര്‍ഷംതോറും കുറയുകയും ചെയ്യുന്നു.

ലോകത്തിലെ പ്രധാന സാമ്പത്തിക വിലയിരുത്തല്‍ കമ്പനികളായ ഫിച്ച്, മൂഡീസ്, സ്റ്റാന്‍ഡാര്‍ഡ് ആന്റ് പൂര്‍സ് എന്നിവര്‍ വിശദമായ വിശകലനത്തിന് ശേഷം ഏറ്റവും മികച്ച സാമ്പത്തിക നിലവാര റെറ്റിംഗ് ആയ 'ട്രിപ്പിള്‍ എ' (AAA) ആണ് ജര്‍മനിക്ക് നല്‍കിയത്.  ലോക രാജ്യങ്ങളുടെ സാമ്പത്തിക വിലയിരുത്തല്‍ അനുസരിച്ചാണ് വേള്‍ഡ് ബാങ്ക്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, വേള്‍ഡ് ട്രെയിഡ് ഓര്‍ഗനൈസേഷന്‍ എന്നിവ ഓരോ രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത, വ്യവസായ മേഖലയിലെ മുതല്‍ മുടക്ക് എന്നിവ ശുപാര്‍ശ ചെയ്യുന്നത്.

ലോക സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മ്മനി ഒന്നാം സ്ഥാനത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക